ടീച്ചർക്കും വിദ്യാർത്ഥികൾക്കും ഇനി മുഖാവരണം വേണം

കോവിഡ് വൈറസ് പ്രതിരോധ നടപടികളിൽ ഇനി വിദ്യാലയങ്ങളും ഉൾപ്പെടും. ലോക്ക് ഡൗണും മധ്യവേനലവധിയും പിന്നിട്ടാൽ
പുതിയ അധ്യയനവർഷത്തിൽ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോഗ്യവകുപ്പ് നിർദേശംനൽകി. മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമിച്ചുനൽകാൻ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്.

കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തിത്തുണിയിലായിരിക്കും നിർമാണം.
ഒാരോ ബി.ആർ.സി.യിലും കുറഞ്ഞത് 30,000 മുഖാവരണം നിർമിക്കണം.മുഖാവരണ നിർമാണത്തിനുള്ള വസ്തുക്കൾ ബി.ആർ.സി. വാങ്ങണം. മുഖാവരണ നിർമാണത്തിന് രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം തേടാവുന്നതാണ്.
മേയ് 30-നുള്ളിൽ സ്കൂളുകളിൽ മുഖാവരണം എത്തിക്കണമെന്ന നിർദ്ദേശമുണ്ട്.

രണ്ടു മുഖാവരണങ്ങളാണ് ഒരുകുട്ടിക്ക് നൽകുക. തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് നിർമാണം.

സൗജന്യ യൂണിഫോമിനായുള്ള തുകയിൽ ഇതിന്റെ ചെലവ് വകയിരുത്തും. മുഖാവരണ നിർമാണത്തിനായി കൂട്ടംകൂടരുത്.
വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നൽകിയാൽ അത് വകയിരുത്തണമെന്നും പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു