ബീജിംഗ്: ലോകമെങ്ങും കൊവിഡ് 19 പടരുന്നതിനാല്‍ കൊറോണയുടെ രണ്ടാം വരവ് ചൈനയില്‍ ഉണ്ടായേക്കാമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യുറോ സ്റ്റാന്റിംഗ് കമ്മിറ്റിയിലാണ് ഷി ജിന്‍പിങ് പ്രസ്താവന നടത്തിയത്.
ചൈനയ്ക്ക് പൂര്‍ണമായി ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2019 ഡിസംബറില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയ മധ്യചൈനയിലെ വുഹാനില്‍ ഉള്‍പ്പെടെ രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും വിദേശത്ത് നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെയാണ് ചൈനയില്‍ രണ്ടാം ഘട്ട വ്യാപനത്തിനു ആശങ്ക ഉയര്‍ന്നത്. ഈ കാരണം കൊണ്ട് ചൈനയില്‍ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം ശക്തമാക്കി. എന്നാല്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും കുറഞ്ഞു വരികയാണ്. മരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരു ദിവസം കടന്നു പോയതോടെ വുഹാന്‍ പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയിരുന്നു അടച്ചിടല്‍ പൂര്‍ണമായും നീക്കി.