ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസത്തിൻ്റെ വെളിച്ചം: കരുതലായി എം.എൽ.എ ഷംസുദ്ദീൻ

news@tirur
കോവിഡ് 19 വ്യാപനത്തിൽ ആശങ്കാകുലരായ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സുരക്ഷ നൽകുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി .പി കുമരൻ.

കോവിഡ്19 വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളും മറ്റു ബുദ്ധിമുട്ടുകളും സംബന്ധിച്ച് പ്രധാനമന്ത്രി വിദേശകാര്യമന്ത്രി ,വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാർ തുടങ്ങിയവർക്ക് എം.എൽ.എ ഏപ്രിൽ 12 ന് കത്ത് അയച്ചിരുന്നു. ഇതിന് നൽകിയ മറുപടി കത്തിലാണ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഇക്കാര്യം എൻ. ഷംസുദ്ദീൻ എം.എൽ.എയെ അറിയിച്ചത്.

എൻ.ഷംസുദ്ദീൻ എം.എൽ.എ


കോവിഡ്19ന് ആഘാതം ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്നത് ലഘൂകരിക്കുവാൻ ഖത്തർ എംബസ്സി വിവിധ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കോവിഡ്- 19 കൺട്രോൾ റൂം തുറന്നിട്ടുണ്ട് എന്നും മറുപടി കത്തിൽ പറയുന്നു.

മെഡിക്കൽ സംഘത്തിന്റെ സേവനം ആവശ്യമുള്ളവർക്ക് ഇന്ത്യൻ ഡോക്ടർമാരുടേയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനം ലഭ്യമാണെന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ എംബസിയുടെ ഭാഗത്തുനിന്നും നടത്തുകയാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഖത്തർ ഭരണകൂടം പ്രവാസികൾക്ക് വളരെ അനുകൂലമായ നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും ആവശ്യമായ പരിശോധന കേന്ദ്രങ്ങൾ അനുവദിക്കുകയും കൂടാതെ പി.പി.ഇ കിറ്റുകൾ , മാസ്കുകൾ, സാനിറ്റൈസർ, മരുന്നുകൾ മുതലായവ നൽകുന്നുണ്ടെന്നും കത്തിൽ പറയുന്നു.
കോവിഡ് ബാധിച്ച് ഖത്തറിൽ മരിച്ചവരിൽ ഇന്ത്യക്കാർ ഇല്ല എന്നും, ഇന്ത്യൻ പ്രവാസികളുടെ, ക്ഷേമത്തിനും, അവർക്കാവശ്യമായ സഹായങ്ങൾ ഉറപ്പു വരുത്തുന്നതിനും ഖത്തർ എംബസി എല്ലാവിധത്തിലുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു