കോളേജുകൾ സെപ്തംബറിൽ തുറന്നാൽ മതിയെന്ന് നിർദ്ദേശം

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കോളേജുകൾ സെപ്തംബറിൽ തുറക്കുന്നതാണ് ഉചിതമെന്ന് യു ജി സി ഉപസമിതിയുടെ നിർദ്ദേശം. വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലായിൽ നടത്താനും സമിതി നിർദേശിക്കുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട അധ്യായന വർഷം ഒന്നരമാസം വൈകി സെപ്തംബറിൽ മാത്രം ആരംഭിച്ചാൽ മതിയെന്നാണ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ശുപാർശ നൽകുന്നതിനായി യു ജി സി നിയമിച്ച ഉപസമിതി നിർദ്ദേശിച്ചിരിക്കുന്നത്.
വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലായിൽ നടത്താനും കഴിയുമെങ്കിൽ ഓൺലൈനായി തന്നെ പരീക്ഷകൾ നടത്തണമെന്ന നിർദ്ദേശമാണ് സമിതി മുന്നോട്ടുവെക്കുന്നത്.

മെഡിക്കൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷകളുടെ നേരത്തെ നിശ്ചയിച്ച തീയതിയും നീണ്ടുപോകാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്.

ഉപസമിതിയുടെ നിർദ്ദേശം യു ജി സി പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം യുജിസിയുടേത് ആയിരിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു