കോറന്റൈയിനില്‍ കഴിഞ്ഞ യുവാവ് നാടുവിട്ടു: പോലീസ് കേസെടുത്തു

പേരാമ്പ്ര : കോറന്റൈയിനില്‍ കഴിയുകയായിരുന്ന യുവാവ് നാടുവിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു .ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടോത്ത് പൂവ്വില്ലോത്ത് മുസ്തഫ (40) യ്ക്ക് എതിരെയാണ് മേപ്പയ്യൂര്‍ പോലീസ് കേസെടുത്തത്. മാര്‍ച്ച് ഇരുപത്തി അഞ്ചാം തിയ്യതി വയനാട്ടില്‍ നിന്നുമാണ് ഇദ്ദേഹം നാട്ടിലെത്തിയത് എന്നാണ് ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞത്. അത് പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു .ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും റവന്യൂ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ദിവസേനയുള്ള വിവരശേഖരണത്തിനിടെയാണ് ഇദ്ദേഹം വീട്ടിലില്ല എന്ന് മനസിലാകുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും വില്ലേജ് ഓഫീസറും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്
.തുടര്‍ന്ന് അധികൃതര്‍ ആലോചന നടത്തി മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ബന്ധപ്പെട്ടപ്പോള്‍ ആന്ധ്രപ്രദേശിലാണെന്ന മറുപടിയാണ് ലഭിച്ചത്.ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ച ഇദ്ദേഹത്തിനെതിരെ മേപ്പയ്യൂര്‍ പോലീസ് മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു