കൊവിഡ് 19: രാജ്യം ജാഗ്രതയിൽ

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6000 ത്തിലേക്കടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പേർക്ക് രോഗം സ്ഥിരീകരിച്ചു. 169 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ സംവിധാനം ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
സമ്പൂർണ അടച്ചിടൽ ഏപ്രിൽ 30 വരെ നീട്ടി ഒഡിഷ സർക്കാർ ഉത്തരവ് ഇറക്കി. ന്യൂ ഡൽഹിയിൽ രോഗം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രിയിലെ മലയാളി നഴ്‌സുമാരെ ഗുജറാത്ത് ഭവനിൽ മാറ്റി താമസിപ്പിക്കും.

ഡൽഹി, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവടങ്ങളിൽ സ്ഥിതി ഗുരുതരം തന്നെയാണ്. മഹാരാഷ്ട്രയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1300 പിന്നിട്ടു. രാജ്യത്തെ നാലിൽ ഒരു ഒരുഭാഗം രോഗികളും മഹാരാഷ്ട്രയിൽ നിന്നാണ്. തമിഴ്നാട്ടിലും, ഡൽഹിയിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, എന്നിവടങ്ങളിൽ ഹോട്ട് സ്പോട്ടുകൾ ആയി കണ്ടെത്തിയ സ്ഥലങ്ങൾ പൂർണ്ണമായും അടച്ചു. 24 മണിക്കൂറിന് ഉള്ളിൽ 20 ലധികം പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്.

രാജ്യത്തെ 20 കമ്പനികൾ കോവിഡ് രോഗികളെ ചികിത്സിക്കുന്നവർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾ നിർമിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. വിവിധ ഭാഗങ്ങളിലേക്കുള്ള 1.7 കോടി സുരക്ഷാ വസ്ത്രങ്ങളുടെ ഓർഡറുകളിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും അവയുടെ വിതരണം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റെയിൽവേ 2,500 ഡോക്ടർമാരേയും 35,000 പാരാമെഡിക്കൽ ജീവനക്കാരേയും രാജ്യത്ത് വിന്യസിച്ചിട്ടുണ്ട്. 80,000 ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി റെയിൽവേ 5,000 കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കുന്നത്. ഇതിൽ 3,250 വാർഡുകളും സജ്ജമായതായി ലാവ് അഗർവാൾ പറഞ്ഞു.

സമ്പൂർണ അടച്ചിടൽ 30 വരെ നീട്ടിയ ഒഡിഷ നിയന്ത്രണം തുടരണം എന്നും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. കൂടുതൽ സംസ്ഥാനങ്ങളും ഇതേ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു