കൊവിഡ് 19: ഡോക്ടർക്ക് ഇനി ഓൺലൈനിൽ കുറിപ്പടി നൽകാം

കോഴിക്കോട്: കൊവിഡ്19 മൂലം രാജ്യത്തുണ്ടായ നിയന്ത്രണങ്ങൾ കാരണം അത്യാവശ്യ ചികിത്സ ആവശ്യമുള്ള രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാൻ Online ആയി മരുന്നിന് കുറിപ്പടി എഴുതുവാൻ രജിസ്ട്രേഡ് ഡോക്ടർമാർക്ക് അനുമതി. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 31ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ മോഡേൺ മെഡിക്കൽ കൗൺസിലിൻ്റെ(TC MC) ഉത്തരവ് ഇറങ്ങി.

ഈ സാഹചര്യത്തിൽ അഞ്ച് നിബന്ധനകളോടെ ഓൺലൈനിൽ രോഗിക്ക് മരുന്നിന് ചീട്ട് നൽകാം. ചെറിയ രോഗങ്ങൾ, പതിവായി നടക്കുന്ന ഫോളോ അപ്പ്, ഡോക്ടർക്ക് അറിവുള്ളപ്പോൾ മാത്രമുള്ള രോഗചരിത്രം കുറിപ്പടി എന്നിവ നൽകാം. എന്നാൽ ഇഞ്ചക്ഷൻ മരുന്നുകൾ പ്രെസ്ക്രൈബ് ചെയ്യരുത്. കൂടാതെ
കോവിഡ്19 സംശയിക്കുന്ന കേസുകൾക്കും മരുന്ന് ഓൺലൈനായി പ്രെസ്ക്രൈബ് ചെയ്യരുതെന്ന് നിർദ്ദേശത്തിൽ പറയുന്നുണ്ട്.

മരുന്ന് ഓൺലൈൻ മാർഗം പ്രെസ്ക്രൈബ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായും പറയുന്നു.
ആർക്കാണോ പ്രെസ്ക്രിപ്ഷൻ നൽകുന്നത്, അയാളുടെ പേര് വ്യക്തമായി സൂചിപ്പിക്കണം.
ഡോക്ടറുടെ പേര്, റജിസ്ട്രേഷൻ നമ്പർ ,യോഗ്യത എന്നിവ അടങ്ങിയ ലെറ്റർ ഹെഡിൽ ആയിരിക്കണം പ്രെസ്ക്രിപ്ഷൻ എഴുതേണ്ടത്. ഡോക്ടറുടെ ഒപ്പും നിർബന്ധം ആണ്.

പി.ഡി.എഫ് ഫോർമാറ്റിൽ സൂക്ഷിക്കേണ്ട ഈ പ്രെസ്ക്രിപ്ഷനിൽ വേണമെങ്കിൽ രോഗിയുടെ രോഗചരിത്രം സീരിയൽ നമ്പറോട് കൂടി സൂക്ഷിക്കാവുന്നതാണ്.
പ്രെസ്ക്രിപ്ഷന്റെ തലക്കെട്ടിൽ ഓർഡർ നമ്പർ, ദിവസം, തീയതി എന്നിവയോടൊപ്പം “Online Consultation” എന്നും പ്രതിപാദിക്കണം. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ മോഡേൺ മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ
ഉള്ള ഡോക്ടർമാർക്ക് ആണ് ഇത് ബാധകം.

അത്യാവശ്യ ഘട്ടങ്ങളിൽ നേരിട്ട് പരിശോധിക്കാൻ കഴിയുന്ന ദൂരത്തിൽ ആയിരിക്കണം രോഗിയുടെ താമസം.
മെഡിക്കൽ റിക്കോർഡ് ഓരോ പരിശോധനയുടേയും ഭാഗമായി പി.ഡി.എഫ് രൂപത്തിൽ സൂക്ഷിക്കുകയും, ഈ നിയമം തീരുന്ന സമയം അവയെല്ലാം TCMC യുടെ മുന്നിൽ ഓൺലൈനായി സമർപ്പിക്കുകയും വേണം.
TCMC യുടെ അധികാര പരിധിക്കു പുറത്തുള്ള പരിശോധന ഈ ഓർഡർ അനുവദിക്കുന്നതല്ല. കൂടാതെ ഓൺലൈൻ പരിശോധന നിലവിലുള്ള മറ്റു നിയമങ്ങൾ അനുസരിച്ചു ആകണം നടത്തേണ്ടത്. നിയമം ലംഘിക്കുന്ന പരിശോധകർക്ക് നേരെ നിയമനടപടികൾ ഉണ്ടാകുന്നതായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
യാതൊരു അറിയിപ്പും കൂടാതെ തന്നെ ഈ ഓർഡർ TCMCക്കു പിൻവലിക്കാവുന്നതാണ്. സംസ്ഥാനത്തു നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടു കൂടെ ഈ ഓർഡർ താനേ അസാധു ആകുന്നതാകുമെന്ന് ചൂണ്ടി കാണിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു