
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പതിനായിരത്തോടടുക്കുന്നു. രാവിലെ പത്തരയോടെയുള്ള കണക്കനുസരിച്ച് 29,435 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആയിരത്തിലേറെ പേർ നിരീക്ഷണത്തിലുണ്ട്. എന്നാൽ ഏഴായിരത്തോളം പേർ രോഗമുക്തരായിട്ടുണ്ട്. ഈ വരെ മരണം 934 ആയി ഉയർന്നു.
ആഗോളതലത്തിൽ കോവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണത്തിൽ വർധന തുടരുന്നു. ലോകവ്യാപകമായി 30,63,250 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. 2,11,449 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 9,21,400 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. ആകെ രോഗബാധിതരിൽ മൂന്നിലൊന്നും അമേരിക്കയിലാണ്. 10,09,040 പേർക്കാണ് നിലവിൽ ഇവിടെ വൈറസ് ബാധയുള്ളത്. 56,666 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,37,805 പേർക്ക് മാത്രമാണ് അമേരിക്കയിൽ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,264 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
വിവിധ രാജ്യങ്ങളിലെ രോഗ ബാധിതരുടെ എണ്ണം; സ്പെയിൻ- 2,29,422, ഇറ്റലി- 1,99,414, ഫ്രാൻസ്- 1,65,842, ജർമനി- 1,58,758, ബ്രിട്ടൻ- 1,57,149, തുർക്കി- 1,12,261, ഇറാൻ- 91,472, റഷ്യ- 87,147.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ‘സ്പെയിൻ- 23,521, ഇറ്റലി- 26,977, ഫ്രാൻസ്- 23,293, ജർമനി- 6,126, ബ്രിട്ടൻ- 21,092, തുർക്കി- 2,900, ഇറാൻ- 5,806, റഷ്യ- 794.