മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകീട്ട് 5ന്

സംസ്ഥാനത്തെ കൊവിഡ് അവലോകനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന പ്രതിദിന വാര്‍ത്താ സമ്മേളനത്തിന്റെ സമയത്തില്‍ മാറ്റം വരുത്തി. ഇന്നു മുതല്‍ വൈകീട്ട് അഞ്ചുമണിമുതല്‍ ആറുമണി വരെയാണ്.
രാജ്യത്ത് കൊവിഡ് 19 വൈറസ് സ്ഥി രീകരിച്ചവര് 23,000 കടന്നു. ഇന്ന് രാവിലെ പത്തുമണിവരെ 23,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 718 ആയി. രണ്ടു ദിനത്തിനിടയില് 137 പേരാണ് മരിച്ചത്. നിരീക്ഷത്തിലായവരില് 4749 പേര് രോഗം സുഖപ്പെട്ടതായി ആരോഗ്യം മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര് ചികിത്സക്കുള്ളത് 6430. ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവര്‍ രണ്ടായിരം കടന്നു. ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടില്‍ 1683 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 20 പേര് മരിച്ചു. കേരളത്തില്‍ 447 പേര്‍ക്കും കര്‍ണാടകയില്‍ 445 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ 17 പേരാണ് കൊറോണ മൂലം മരിച്ചത്. കേരളത്തില്‍ നിലവില്‍ മൂന്നുപേരാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് കൊവിഡ് ചികിത്സയിലുള്ള നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. രോഗം കൊവിഡ് മൂലമാണോ എന്ന വിശദീകരണമായില്ല. മറ്റ് രോഗങ്ങളും കുഞ്ഞിനുണ്ടായിരുന്നതായി മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ 18നാണ് അസുഖവുമായി ബന്ധപ്പെട്ട് മലപ്പുറം പയ്യനാട്ടില്‍ നിന്നും നാല്മാസമായ പെണ്‍കുഞ്ഞിനെ മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ എത്തിച്ചത്. 24 ന് പുലര്‍ച്ചെ 5.15നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കൊവിഡുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാ നായില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് കുട്ടിമരിച്ചത്.