കൊവിഡ് : മാഹി സ്വദേശി മരിച്ചു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്.

വൃക്കരോഗലും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാൾക്ക് എവിടെ നിന്നാണ് രോഗിബാധിതനായതെന്ന കാര്യം വ്യക്തമല്ല.

ഏപ്രില്‍ ആറിനാണ് മെഹ്റൂഫിന്‍റെ സ്രവം പരിശോധനക്ക് നല്‍കിയത്. ഒന്‍പതാം തിയ്യതി പരിശോധനാഫലം ലഭിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില അന്ന് മുതല്‍ തന്നെ അതീവ ഗുരുതരമായിരുന്നു.

മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 22 വരെ മാഹിയിലെയും തലശ്ശേരിയിലെയും വിവിധ ഭാഗങ്ങളില്‍ വിവാഹം ഉള്‍പ്പെടെ നിരവധി ചടങ്ങുകളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ ഇതിനകം ഐസൊലേഷനിലേക്ക് മാറ്റി. ഏതെങ്കിലും തരത്തില്‍ ഇയാളുമായി ബന്ധപ്പെട്ടവര്‍ അടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കലക്ടര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു