കൊവിഡ് പരിശോധനക്ക് സന്നദ്ധത അറിയിച്ച് സ്വകാര്യ ആശുപത്രി

കാരാട്ട് റസാഖ് എംഎൽഎ
മാനേജ്മെൻറുമായി ചർച്ച നടത്തി

നരിക്കുനി (കോഴിക്കോട്) : കൊവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്തിലെ പഞ്ചായത്ത് തലങ്ങളിലും മുൻകരുതൽ സുരക്ഷ ശക്തമാകുന്നു. ഇതിൻ്റെ ഭാഗമായി ഉൾനാടൻ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളും സുരക്ഷിത കേന്ദ്രമാക്കി മാറുന്നു.

ജനപ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ചർച്ച ചെയ്ത വിഷയമായിരുന്നു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനങ്ങൾ. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അടക്കം ജില്ലാ ആശുപത്രികളെല്ലാം കോ വിഡ് സെൻ്ററുകളായി മാറിയത് മൂലം എമർജൻസി കേസുകൾക്ക് മാത്രമാണ് ജനങ്ങൾ ആശുപത്രികളെ ആശ്രയിക്കുന്നത്. ഇത്തരം സ്വകാര്യ ആശുപത്രികൾ തുറന്ന് പ്രവർത്തിക്കുന്നതിനും, നിലവിൽ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുവാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊടുവള്ളി മണ്ഡലത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളായ കിംസ്, എം.പി സി ഹോസ്പിറ്റലുകളും, ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലും എം എൽ എ കാരാട്ട് റസാഖ് സന്ദർശിക്കുകയും ,മാനേജ്മെൻറുമായി ചർച്ച നടത്തുകയും ചെയ്തു ,കോവിഡിൻ്റെ പ്രത്യേക സാഹചര്യത്തിൽ ആശുപത്രികളിൽ നടപ്പിലാക്കുന്ന സുരക്ഷ മുൻകരുതലുകളെ കുറിച്ചും, ജീവനക്കാരുടെ ജോലി ക്രമീകരണങ്ങളെ കുറിച്ചും ചർച്ച ചെയ്തു.

മലയോര മേഖലയിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള സെൻറർ ആരംഭിക്കുന്നതിനുള്ള സന്നദ്ധത ശാന്തി ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ആശുപത്രിയിൽ എത്തുന്നതിനു പകരം മൊബൈൽ ക്ലിനിക് സംവിധാനം ഏർപ്പെടുത്തി വീടുകളിൽ ചെന്ന് രോഗികളെ പരിശോധിക്കുന്നതിനും, ടെലി കൺസൾട്ടിംഗ് സംവിധാനം വഴി, രോഗികൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനും, ആശുപത്രി അധികൃതരോട് എം.എൽ.എ നിർദേശിച്ചു. ആരോഗ്യമേഖലയിൽ സർക്കാറിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയും, സഹായവും അവർ വാഗ്ദാനം ചെയ്തതായി എം.എൽ.എ അറിയിച്ചു.

.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു