കൊവിഡ്: നമ്മൾ ഒറ്റക്കല്ല; ഒരുമിച്ച്, ഞായറാഴ്ച രാജ്യം മുഴുവൻ പ്രകാശം പരത്തണം

രാത്രി ഒമ്പതിന് ഒമ്പത് മിനിട്ട് ലൈറ്റണച്ച് പ്രകാശം തെളിയിക്കണം

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് രോഗമെന്ന കൊറോണ അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അന്ധകാരത്തെ പരാജയപ്പെടുത്താൻ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ നമ്മൾ ഒറ്റയ്ക്കല്ല. 130 കോടി ജനങ്ങൾ ഒരുമിച്ചാണ് പോരാടുന്നത്.

ഈ വരുന്ന ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് നിമിഷത്തേക്ക് എല്ലാവരും വീടുകളിലെ ലൈറ്റുകൾ അണയ്ക്കണം. പകരം വീടിന് മുന്നിലോ ബാൽക്കണിയിലോ മെഴുകുതിരി, ദിയ അല്ലെങ്കിൽ മൊബൈൽ വെളിച്ചം ഉപയോഗിച്ച് പ്രകാശം പരത്തണം.

ആരും ഒറ്റയ്ക്കല്ല എന്ന് ആ പ്രകാശത്തിന്റെ കരുത്തിൽ നമുക്ക് തെളിയിക്കണം. മോദി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇന്ത്യ കോവിഡിനെ നേരിടുന്ന രീതി ലോകം മാതൃകയാക്കുകയാണെന്നും​ പ്രധാനമന്ത്രി നരേന്ദ്ര മോദി.

പാവങ്ങളാണ്​ ലോക്​ഡൗണില്‍ എറ്റവും അധികം ദുരിതം അനുഭവിക്കുന്നത്​. ഇൗ പ്രതിസന്ധിയില്‍ ആരും ഒറ്റക്ക​െല്ലന്നും എല്ലാവര്‍ക്കും ഇതിനെ ഒരുമിച്ച്‌​ നേരിടാമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ വ്യാപന ഭീതി ഉണ്ടായതിന്​ ഷേശം ഇത്​ മൂന്നാമത്തെ തവണയാണ്​ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനം ചെയ്യുന്നത്​.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു