കൊവിഡ് ടെസ്റ്റിങ് : ഇന്ത്യയില്‍ ആദ്യ ബൂത്തുകള്‍ സ്ഥാപിച്ച് കേരളം

കൊച്ചി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ കൊച്ചു കേരളത്തെ കണ്ടുപഠിക്കണമെന്ന് പറയുന്നത് വെറുതെയല്ല. കേരളത്തിലെ പരിമിതമായ സാമ്പത്തിക അവസ്ഥയിലും ഏറ്റവും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോക രാജ്യങ്ങള്‍ മഹാമാരിക്ക് മുന്നില്‍ ഭയന്ന് നില്‍ക്കുമ്പോള്‍ കേരളം ഒരു നിമിഷം പോലും കളയാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.
സൗത്ത് കൊറിയന്‍ മോഡല്‍ കോവിഡ് 19 ടെസ്റ്റിംഗ് കിയോസ്‌ക്കുകള്‍ (ബൂത്തുകള്‍) കേരളത്തിലും ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. എറണാകുളം മെഡിക്കല്‍ കോളേജില്‍ രണ്ട് സാമ്പിള്‍ കിയോസ്‌കുകളാണ് സ്ഥാപിച്ചത്. വാക്ക് ഇന്‍ സാംപിള്‍ കിയോസ്‌ക്ക് (വിസ്‌ക്) എന്ന പേരില്‍ ആണ് ഈ യൂണിറ്റുകള്‍ അറിയപ്പെടുക. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ കൊവിഡ് ടെസ്റ്റിങ് ബൂത്തുകള്‍ സ്ഥാപിക്കുന്നത്. ജാര്‍ഖണ്ഡിലെ ഒരു ആശുപത്രിയില്‍ കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
1000 രൂപ വില വരുന്ന പിപിഇ കിറ്റുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഓരോരുത്തരുടെയും ടെസ്റ്റുകള്‍ നടത്തുന്നത്.. ഈ പിപിഇ കിറ്റുകള്‍ ഒരു തവണയില്‍ കൂടുതല്‍ ഉപയോഗിക്കാനും പറ്റില്ല. അമേരിക്കയിലെയോ ഇറ്റലിയിലെയോ, സ്‌പെയ്‌നിലെയോ പോലെ പെട്ടന്ന് കോവിഡ് ബാധിതരുടെ എണ്ണം കൂടിയാല്‍ പിപിഇ കിറ്റുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുകള്‍ വരും. അതേസമയം, ഈ വിസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്യാന്‍ സാധിക്കും എന്ന് മാത്രമല്ല, ടെസ്റ്റ് എടുക്കുന്ന വ്യക്തി വിലയേറിയ പിപിഇ കിറ്റുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും ഇല്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു