കൊവിഡ് കാൻവാസ്: ചിത്രങ്ങൾ പറയുന്ന ആത്മനൊമ്പരം

നസുറക്കും മുമ്പേ ഇന്ത്യയുടെ സ്പന്ദനം കുഞ്ഞുനാൾ മുതൽ തൊട്ടറിഞ്ഞ്, സ്വപ്നം കണ്ട മേഖലയിൽ എത്തിയ ചിത്രകലാകാരൻ…. ലോകത്തിൻ്റെ സമകാലീന സംഭവത്തിൽ ഇന്ത്യയിൽ കൊവിഡ് 19 ൽ ദുരിതം പേറിയ പച്ചയായ മനുഷ്യരുടെ രൂപങ്ങൾ വർണ്ണങ്ങളിൽ തീർത്തു… ലോക്ക് ഡൗൺ കാലത്ത് കാൻവാസില്ലെങ്കിലും മനസിലുതിർന്ന വേവലാതിയുടെ നിറങ്ങൾക്ക് ജീവൻ നൽകിയത് തുണ്ടുകടലാസുകളിൽ….

ഏഴ് പതിറ്റാണ്ടുകൾ ജീവിതം പിന്നിട്ട സേവ്യർ ചിത്രകൂടം എന്ന ആ കലാകാരൻ്റെ കൊവിഡ് കാല ചിത്രങ്ങൾ ഇനി സോഷ്യൽ മീഡിയ സ്വീകരിക്കുമെന്ന് തീർച്ച. മലപ്പുറം തിരൂരിൽ ചിത്രകാരനായ സേവ്യർ ചിത്രകൂടം കൊവിഡ് ആശയത്തിൽ വരച്ചത് 15 ചിത്രങ്ങൾ.

തിരൂർ സേവ്യർ ചിത്രകൂടം

കോവിഡ് റെഡ് സ്പോട്ടിൽ പോലീസ് ബാരിക്കേട് തീർത്ത് പൊതു ബന്ധം വിഛേദിച്ചെങ്കിലും അമ്മയുടെയും കുഞ്ഞിൻ്റെയും ആത്മബന്ധത്തിൻ്റെ നിറപ്പകിട്ട്…. നിള ഒരു ഡ്രോൺ കാഴ്ച, കോവിഡ് ഷെൽട്ടർ ഹോമിൽ ഭക്ഷണം ആർത്തിയോടെ ഭക്ഷിക്കുന്ന വൃദ്ധ തുടങ്ങിയ ചിത്രങ്ങളാണ് ശ്രദ്ദേയമാകുന്നത്.

വാളയാറിലെ പെൺകുട്ടികൾ, ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് മരിച്ച കെ.എം ബഷീർ എന്നിവ വരച്ച് സേവ്യർ ശ്രദ്ധേയനായിരുന്നു. കുട്ടികൾക്കായി രൂപീകരിച്ച യംങ് ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ സാരഥികൂടിയാണ് ഇദ്ദേഹം.

എറണാകുളം ജില്ലയിൽ പറവൂരിന് സമീപം ഗോതുരുത്തിൽ കുര്യാപ്പള്ളി ജോസഫിന്റെയും ബിറോണി ജോസഫിന്റെയും മകനായി ജനിച്ച സേവ്യർ ചിത്രകൂടം ചിത്രകല പഠിക്കാൻ വീട്ടുകാർ അനുവദിക്കാത്തതോടെ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ നാടുവിട്ടിറങ്ങി. വിവിധ സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി ചിത്രകല അക്കാദമികമായി പഠിക്കാതെ വരക്കുന്നത് കണ്ടു പഠിച്ച് ചിത്ര മേഖലയിൽ വേറിട്ട ചിത്രകാരനായി മാറുകയായിരുന്നു. ഭാര്യ മരണപ്പെട്ട ഇദ്ദേഹത്തിൻ്റെ ജീവിതം ചിത്രകലയിൽ ജീവിതം സമർപ്പിച്ചിരിക്കയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു