കൊവിഡ്: ഇന്ന് നാല് പേർക്ക് മൂന്നു പേർ ദുബായിൽ നിന്നും വന്നവർ

news@tvm: സംസ്ഥാനത്ത് ഇന്ന് നാലുപേർക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ മൂന്നുപേർക്കും കോഴിക്കോട് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ മൂന്നുപേർ ദുബായിൽ നിന്നും വന്നതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ രണ്ടുപേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായിൽ നിന്നും വന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് കണ്ണൂർ ജില്ലക്കാരനാണ്.

അതേസമയം രണ്ടുപേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസർകോട് ജില്ലയിലെ രണ്ടുപേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 66,686 പേർ വീടുകളിലും 504 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു