കൊവിഡ്: ഇന്ത്യയിൽ മരണം 824, രോഗബാധിതർ കാൽ ലക്ഷം കടന്നു

ഇന്ത്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കാൽലക്ഷം കടന്നു. ഇതോടൊപ്പം ചികിത്സിച്ച് രോഗം ബേധമായവർ ആറായിരത്തിലെത്തുന്നു. രോഗശമനത്തേക്കാൾ വേഗതയിലാണ് രോഗം സ്ഥിരീകരികുന്നവരുടെ എണ്ണം വർധിച്ചത്. മൊത്തം 26496 രോഗികളാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സ തേടുന്നത്. ഇത് വരെ 5804 പേർ രോഗം ബേധമായവരാണ്.

ലോക്ക് ഡൗൺ 35 ദിവസം പൂർത്തിയാകുന്ന തിങ്കളാഴ്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയൊ കോൺഫറൻസ് വഴി സംസാരിക്കും. നിലവിൽ സംസ്ഥാനങ്ങളിലെ അവസ്ഥ ചർച്ചയാകും. 24 ന് കേന്ദ്രം പുറപ്പെടുവിച്ച ചില നിയന്ത്രണങ്ങൾ ഇതിനു ശേഷമായിരിക്കും ഉത്തരവിലൂടെ സംസ്ഥാനങ്ങൾ നിയന്ത്രിക്കുക. രോഗബാധ കുറഞ്ഞ സംസ്ഥാനങ്ങളിൽ ഇനി ലോക്ക് ഡൗൺ പ്രാദേശിക മേഖലകളാക്കി തിരിച്ചായിരിക്കുമെന്ന സൂചനയുണ്ട്. ഇത് വരെ രോഗം കണ്ടത്താത്ത മേഖലകൾ നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ മാറ്റിയേക്കും.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സക്കിടയിൽ മരിച്ചവർ 824 ആയി. കൂടുതൽ പേർ മരിച്ചത് മഹാരാഷ്ട്രയിലാണ് (323). രാജ്യത്തെ കേന്ദ്ര ഭരണ പ്രദേശമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. മിസോറാമിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു