കൊവിഡ് അവലോകനം: മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനം നിറുത്തി

മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ഘട്ടംമുതൽ മുഖ്യമന്ത്രി നടത്തിയിരുന്ന പതിവു അവലോകന പത്രസമ്മേളനം വ്യാഴാഴ്ചയോടെ നിർത്തി. ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഫലംകണ്ടതിന്റെയും രോഗ ബാധയുള്ളവരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഇനി ദിനംപ്രതി പത്രസമ്മേളനം വേണ്ടെന്ന് പരസ്യമാക്കി മുഖ്യമന്ത്രി തന്നെ പത്ര സമ്മേളനം അവസാനിപ്പിച്ചത്.
അതേസമയം, പ്രതിപക്ഷവും ഘടകകക്ഷികളും ആരോപണം ശക്തമാകുകയും സർക്കാർ നടപടി വിവാദത്തിലാകുകയും ചെയ്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം.

കോവിഡ് വിവരങ്ങൾ കേന്ദ്രീകരിച്ച് വ്യാജവാർത്തകൾ വരാതിരിക്കാനാണ് ദിനംപ്രതി യാർത്ഥ വസ്തുത പുറത്തുവരാൻ ഒരു കേന്ദ്രത്തിൽ നിന്ന് വാർത്ത മതിയെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കർ എല്ലാ ദിവസവും അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനം തുടങ്ങിയത്.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറായിരുന്നു ആദ്യം രോഗവിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നത്. സർക്കാരിനെതിരേ ‘മീഡിയ മാനിയ’ ആണെന്ന കടുത്ത പ്രയോഗം പ്രതിപക്ഷനേതാവ് നടത്തി. ഇത് വലിയ വിമർശനത്തിനു വഴിവെച്ചു. തുടർന്നാണ് പത്രസമ്മേളനം മുഖ്യമന്ത്രി ഏറ്റെടുത്തത്.

മതിപ്പുണ്ടാക്കിയതായിരുന്നു മുഖ്യമന്ത്രിയുടെ പതിവ് വാക്കുകൾ. പ്രതിദിനം വീടുകളിൽ ഒരു മണിക്കൂർ മുഖ്യമന്ത്രിയുടെ അവലോകന അറിയിപ്പ് കേൾക്കാനും കാണാനും കുടുംബം ഒന്നടക്കം കാത്തു നിൽക്കുന്നതും പതിവായി. ന്യൂയോർക്ക് ഗവർണ്ണർ ആൻഡ്രൂസ് കോമൊയും ഇതേ രീതിയിലാണ് മീഡിയാ കോൺഫറൻസ് നടത്തുന്നതെന്ന് വിവിധ പത്രങ്ങളിലും റിപ്പോർട്ട് ഉണ്ടായി.
എന്നാൽ, വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിക്കു കൈമാറുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിൽ സർക്കാർ പ്രതിച്ഛായ മങ്ങുന്നതായിരുന്നു. പ്രതിപക്ഷനേതാവിന് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും, പതിവ് പത്രസമ്മേളനം വിവാദ വിഷയങ്ങളിലേക്കുള്ള ചോദ്യവും ഉത്തരവുമായി വഴിമാറുന്നതിന്റെ അപകടവും സർക്കാർ തിരിച്ചറിഞ്ഞു. ഇതും പത്രസമ്മേളനം അവസാനിപ്പിക്കാൻ കാരണമായെന്നാണു സൂചന. ഈ സാഹചര്യത്തിലാകും പത്രസമ്മേളനം ഇനി ഇങ്ങിനെ ദിവസേന നമ്മൾ കാണില്ലന്നും നന്ദിയും പറഞ്ഞ് മുഖ്യമന്ത്രി കൊവിഡ് പ്രതിദിന വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
സംസ്ഥാനത്തെ കൊവിഡ് 19 മായുള്ള വിവരങ്ങൾ ‘ Gok direct ‘ ആപ്പിലും രാജ്യത്തെ പ്രതിദിന കണക്ക് ” Arogya sethu.” ആപ്പിലും ലഭ്യമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു