കൊവിഡിൽ ഉണർന്ന നൃത്തതേജസ്സ്

കലാമണ്ഡലം സരിഗയും ലിസി മുരളീധരനും

കോഴിക്കോട്: കൊവിഡ് 19 വൈറസ് ബാധ പൊതു ജീവിതത്തിൽ മനുഷ്യനെ കുടുംബങ്ങളിലേയ്ക്ക് ഒതുക്കിയപ്പോൾ മലയാളിയുടെ സർഗവാസനകൾ ഉണരുകയാണ്. സോഷ്യൽ മീഡിയകളിൽ നിറയുന്നത് വീടിനകത്തളങ്ങളിലെ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ മുത്തശ്ശിമാരുടെയും മുത്തശ്ശൻമാരുടെയും ഭാവനകളാണ്. ഇതിനിടയിൽ നൂതന ആശയങ്ങളും ബോധവത്കരങ്ങളും മലയാളിയെ വേറിട്ടു നിറുത്തുന്നു .. മലയാളിയുടെ സർഗവാസനയുടെ പ്രതിഫലനമാണ് ലോകത്തിൻ്റെ കൺകോണിൽ, ദൈവത്തിൻ്റെ നാട്ടിൻ്റെ കലാഹൃദയവും .. ഇത് ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ് ലിസി മുരളീധരൻ എന്ന മലയാളത്തിൻ്റെ നൃത്തതേജസ്സ്…

ലിസി ഒറ്റക്കല്ല … ഈ ലോക് ഡൗൺ കാലത്ത് വീടിനകത്തളത്തിൽ കുടുംബത്തോടൊപ്പം പുതിയ ആശയമാണ് നൃത്തവുമായി ചേർത്തിണക്കി അവതരിപ്പിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

പ്രശസ്ത നർത്തകി ലിസി മുരളീധരന്റെ ‘കോവിഡ് 19’ ബോധവത്കരണ പ്രതിരോധ നൃത്തശിൽപ്പം മകൾ സരിഗക്കൊപ്പമാണ്. രചന നിർവ്വഹിച്ചത് മനു മജ്ജിത് ആണ് .
സംഗീതവും ആലാപനവും
സിതാര ബാലകൃഷ്ണൻ.
നൃത്ത സംയോജനവും അവതരണവും
ലിസി മുരളീധരൻ. ആശയം ചിത്ര രൂപത്തിൽ പകർത്തിയത് സൂരജാണ്.
വടകര നാട്യ കലാക്ഷേത്രം സാരഥികളായ
ലിസി മുരളീധരൻ – കലാമണ്ഡലം സരിഗ മുരളീധരൻ എന്നിവർക്ക് കരുത്തായി മുരളീധരനും സജീവമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു