കൊവിഡില്‍ നിന്നും രക്ഷ; നാം സ്വയം പര്യാപ്തത നേടണം-പ്രധാനമന്ത്രി

പഞ്ചായത്തുകളും സംസ്ഥാനങ്ങളും രാജ്യവും സ്വയംപര്യാപ്തമാകണമെന്നും, സ്വയം പര്യാപതമാകണമെന്ന ശക്തമായ സന്ദേശമാണ് കൊവിഡ് നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. പഞ്ചായത്തീരാജ് ദിനത്തില്‍ രാജ്യത്തെ പഞ്ചായത്ത് പ്രതിനിധകളോടും ജനങ്ങളോടും അഭിസബോധന ചെയ്യുകയായിരുന്നുപ്രധാനമന്ത്രി. രാജ്യത്തെ പഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി ഒന്നേകാല്‍ ലക്ഷം ബ്രോഡ് ബാന്‍ഡ് ന ല്‍ കിയതായി അറിയിച്ചു. കൊവിഡ് രാജ്യത്തിന് പുതിയഒരു പാത തുറന്നു. സ്വയംപര്യാപ്തമാകാതെ ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ലന്ന് വ്യക്തമാക്കുതാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാകുന്നത്. വിവിധ രാജ്യങ്ങളും സംസ്ഥാനങ്ങളും അതിര്‍ത്തികള്‍ അടഞ്ഞുകിചക്കുന്നത് പാഞ്ചായത്തും ജില്ലകളും സംസ്ഥാനങ്ങളും രാജ്യവും സ്വയംപര്യാപ്തമാകാകേണ്ടതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടടി അകലം പാലിക്കുക എന്ന പഞ്ചായത്തുകളുടെ മുദ്രാവാക്യമായിമാറി. കൊവിഡിന് രാജ്യത്തെ കീഴ്‌പെടുത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു