കൊവിഡിനെ തകർത്ത ശിൽപ്പങ്ങൾ കാണാം

മലപ്പുറം: സമകാലിക സംഭവങ്ങൾ എന്നും കലാകാരൻ്റ മനസിൽ കോറിയിടുന്ന അനുഭവങ്ങളുടെ പുതിയ ചിത്രങ്ങളായിരിക്കും.. അത് കാലമെടുക്കാതെ പൊതു ഇടത്തിൽ തെളിയുകയും ചെയ്യും. കൊവിഡ് 19 വയറസ് തീർത്ത കൊറോണ എന്ന മഹാമാരിയെ ഒരു ഭരണകൂടം എങ്ങിനെ ചെറുക്കുന്നു…

ആരല്ലാം ത്യാഗപൂർണ്ണമായി അണിചേരുന്നു എന്നതിൻ്റെ നേർ ചിത്രം നമുക്ക് കളിമൺ ശിൽപ്പങ്ങളിലൂടെ കാണിച്ചു തരികയാണ് തിരൂർ വെട്ടം പരിയാപുരം സ്വദേശി ചേലാട്ട് ഷിബു വെന്ന ഷിബു വെട്ടം.

ഷിബു വെട്ടം

മഹാമാരിക്കെതിരെ ജനം ഒറ്റക്കെട്ടായി പോരാടുമ്പോൾ നമ്മൾ അതിജീവിക്കും എന്ന സന്ദേശമുയർത്തി ആരോഗ്യ പ്രവർത്തകർക്കും സർക്കാറിനും ആദരവ് അറിയിച്ച് കളിമണ്ണിൽ പ്രതിരോധ ശിൽപ്പം തീർത്താണ് ഷിബു നമുക്ക് മുന്നിൽ മാതൃകയാകുന്നത് . ചതുരംഗത്തിന്റെ പേരാട്ട രൂപത്തിലാണ് ശിൽപ്പം നിർമ്മിച്ചത്. ഡോക്ടർ, നഴ്സ്,മന്ത്രി,പോലീസുദ്യോഗസ്ഥർ ,ജനങ്ങൾ. ഹാൻഡ് വാഷ്, കൊറോണ വൈറസിനെ കുത്തി കീറുന്ന സിറിഞ്ച് എന്നിവയെല്ലാം ശിൽപ്പങ്ങളിൽ പകർത്തിയിട്ടുണ്ട്.
ഈ ശിൽപം മൂന്നു ദിവസം കൊണ്ട് കളിമണ്ണിൽ തീർത്തു. മേക്കപ്പ് മാൻ ചിത്രരചന ,ശില്പവർക്ക് ഫോട്ടോഗ്രാഫി തുടങ്ങി സകലകലകളിലും ഇയാൾ പെരുമ നേടിയിട്ടുണ്ട്. പ്രളയത്തിലെ രക്ഷാപ്രവർത്തനം ,മദ്യ ദുരന്തം, വാഗൺ ട്രാജഡി എന്നീനിരവധി ശിൽപ്പങ്ങളും ചെയ്തിട്ടുണ്ട് . സിനിമാമേഖലയിലും ജോലി ചെയ്യുന്നുണ്ട്. ഏഴാം ക്ലാസ് മുതൽ എട്ടാം ക്ലാസ് മുതൽ ടെലി സിനിമയുടെ ആർട്ട് വർക്കിലൂടെ വന്നു പടി പടിയായി ഉയരുകയായിരുന്നു. കൊറോണ അതിജീവനത്തിൽ പടപൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കും ഭരണകർത്താക്കൾക്കു മാണ്ട് ഈ ശിൽപ്പം സമർപ്പിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു