കൊറോണ: രാജ്യത്ത് 2 മരണം കൂടി, ഇത് വരെ 77 മരണം

ന്യൂഡെൽഹി : രാജ്യത്ത് രണ്ട് കൊവിഡ് മരണം കൂടി. മഹാരാഷ്ട്രയിലെ പൂനയിലാണ് രണ്ട് മരണങ്ങളും ഉണ്ടായത്. പൂന സ്വദേശികളായ 60 കാരിയും 52കാരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 77 ആയി.

ഇന്ത്യയിൽ 33,74 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 267 പേർ രോഗമുക്തി നേടി. മണിക്കൂറുകൾക്കിടയിലാണ് പൂനയിൽ രണ്ട് മരണങ്ങളുണ്ടായത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

രാജ്യത്തെ മുപ്പത് ശതമാനം ജില്ലകളിലും കൊവിഡ് ബാധിച്ചു. രോഗബാധിതരിൽ 42 ശതമാനവും 21നും 40 ഇടയിൽ പ്രായമുള്ളവരാണ്. ഇരുപത് വയസിൽ താഴെ പ്രായമുള്ളവർ 9 ശതമാനം. 41 നും 60 ഇടയിൽ പ്രായമുള്ളവർ 33 ശതമാനം. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ 17 ശതമാനം. ഗുരുതരാവസ്ഥയിൽ 58 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും മധ്യപ്രദേശിലും ഡൽഹിയിലുമാണ് ഇതിൽ ഭൂരിഭാഗവും. ഡൽഹി ഗംഗാറാം ആശുപത്രിയിൽ കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാരുൾപ്പെടെ 108 ആരോഗ്യപ്രവർത്തകരെ ക്വാറന്റീൻ ചെയ്തു.

അതേസമയം, ലോകത്ത് രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം പിന്നിട്ടു. അതിനിടെ അമേരിക്കയിലും സൗദിയിലുമായി രണ്ട് മലയാളികൾ മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് അമേരിക്കയിലും മലപ്പുറം സ്വദേശിയായ സഫ്‌വാൻ സൗദിയിലുമാണ് മരിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു