കൊറോണയെ തളച്ച് വുഹാന്‍, ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു

ഹൂബൈ: കൊറോണ വൈറസ് എന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ പൂര്‍വസ്ഥിതിയിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ വുഹാന്‍ സിറ്റിയിലാണു കൊറോണ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ചൈനയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. 11 ആഴ്ചകള്‍ നീണ്ടുനിന്ന ലോക്ക്ഡൗണാണ് ഇതോടെ അവസാനിക്കുന്നത്. 81,802 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 3,333 പേര്‍ മരിച്ചു. ഡിസംബര്‍ 31ന് മുനിസിപ്പല്‍ കമ്മീഷന്‍ പത്രസമ്മേളനം നടത്തി ന്യുമോണിയ ബാധയുള്ളവര്‍ അടിയന്തരമായി ചികിത്സ തേടണമെന്നു നിര്‍ദേശിച്ചു. പൊതു ഇടങ്ങളില്‍ മുഖാവരണം ധരിച്ച് സഞ്ചരിക്കാനും വീടിനുള്ളില്‍ത്തന്നെ പരമാവധി കഴിയണമെന്നും നിര്‍ദേശം നല്‍കി. ചൈനീസ് നവവത്സര ആഘോഷത്തിനുശേഷമാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്.
വുഹാനില്‍ നിലവില്‍ ട്രെയിന്‍, റോഡ്, വ്യോമ ഗതാഗതങ്ങളെല്ലാം പുനരാരംഭിച്ചു. രോഗം ഇല്ലാത്തവരായ പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യകാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വുഹാന്‍ വിട്ടുപോകാന്‍ സാധിക്കും. കഴിഞ്ഞ ആഴ്ച തന്നെ ചൈനയില്‍ പൊതുവാഹന ഗതാഗതവും മെട്രോ റെയില്‍ സര്‍വീസും പുനരാരംഭിച്ചിരുന്നു. ഇതോടെ കൊറോണ ആദ്യമായി സ്ഥിരീകരിക്കുന്ന രാജ്യവും, ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്ന രാജ്യവുമായി മാറിയിരിക്കുകയാണ് വുഹാന്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു