കൊയ്ത്ത് പാട്ടില്ലാതെ അകലം പാലിച്ച് അവർ കൊയ്തെടുത്തു

പാലത്ത് – എരവന്നൂർ റോഡിൽ കാവിൽതാഴം വയലിൽ നിന്നുള്ള ദൃശ്യം.

news@narikuni
ലോക് ഡൗണിൽ ഒരു മാസത്തോളം വെറുതെയിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആയുധവുമായി ഇറങ്ങി.. മലയാളക്കരയിൽ വന്നു പഠിച്ച വിദ്യയുമായി നാട്ടു പാട്ടില്ലാതെ അവർ പാടത്തിറങ്ങി..
കോവിഡ് മൂലം മാർച്ച് 21 മുതൽ ഏപ്രിൽ 19 എല്ലാ തൊഴിലുകളും അനിശ്ചിതത്വത്തിലായെങ്കിലും ,തൊഴിലാളികളും ,ഉദ്യോസ്ഥരും ഇന്നലെ മുതലാണ് ജോലിക്കിറങ്ങിയത് ,
സർക്കാർ നിർദേശിച്ച നിബന്ധനകൾ പാലിച്ചുകൊണ്ട് ഇതുവരെ തൊഴിലാളികളും കമ്യുണിറ്റി കിച്ചണിൽ നിന്നും കിട്ടുന്ന ഭക്ഷണങ്ങളും കഴിച്ച് അവർ താമസിക്കുന്ന റൂമിന്നരികിൽ ഇരുന്ന് നേരം പോക്കുകയായിരുന്നു ,എന്നാൽ ഇന്നലെ ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ ജോലിക്കിറങ്ങുകയായിരുന്നു. ജോലിക്കിടയിൽ അകലം പാലിച്ചാണ് ഈ അതിഥി തൊഴിലാളികൾ കൊയ്ത്ത് നടത്തിയത് .ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ബീഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികൾ ജോലിക്കിറങ്ങിയത് ,

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു