കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ ഭാഗിക ഇളവ്

ലോക്ക് ഡൗണിന് സംസ്ഥാനത്ത് ചൊവാഴ്ച മുതല്‍ ഭാഗിക ഇളവ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ഇടുക്കി, പാലക്കാട് , തൃശൂര്‍ , വയനാട് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം. എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച മുതലും വാഹനങ്ങള്‍ ഓടും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തത്കാലം വാഹനങ്ങള്‍ ഓടില്ല. ഇരുചക്ര വാഹനത്തില്‍ ഒരു കുടുംബാംഗത്തെക്കൂടി കയറ്റാം.
സ്വകാര്യ വാഹനമോടാന്‍ പാസോ മുന്‍കൂര്‍ അനുമതിയോ വേണ്ട. ജാഗ്രതയുടെ ഭാഗമായി ജില്ലയ്ക്ക് പുറത്തേക്ക് യാത്ര അനുവദിക്കില്ല. കോട്ടയത്തും ഇടുക്കിയിലും ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദമുണ്ട്. എന്നാല്‍ രണ്ടു യാത്രക്കാരെ മാത്രമേ ഓട്ടോറിക്ഷകളില്‍ അനുവദിക്കൂ. വാഹനങ്ങള്‍ ഓടാനുള്ള അനുമതി കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും നല്‍കുക. ഒറ്റയക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍ , വെള്ളി ദിവസങ്ങള്‍ ഓടാം. ഇരട്ടയക്ക വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഓടാം. അവശ്യ സര്‍വീസുകള്‍ക്ക് നമ്പര്‍ നിബന്ധന ബാധകമല്ല. ജോലിസ്ഥലത്തേക്ക് പോകുന്നവര്‍ക്കും വരുന്നവര്‍ക്കും നമ്പര്‍ നിബന്ധനയില്ല. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് നമ്പര്‍ നിബന്ധനയില്ല. വാഹനത്തില്‍ ഡ്രൈവര്‍ കൂടാതെ രണ്ടാള്‍ മാത്രമേ പാടുള്ളൂ. നമ്പര്‍ നിബന്ധന ഇരുചക്ര വാഹനങ്ങള്‍ക്കും ബാധകമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു