കെവിഡ്: കേന്ദ്രത്തിനെതിരെ പ്രതിഷേധദിനം

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും കുടുംബവും വീട്ടിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നു

news@koothuparamb
കോവിഡിനെ തുടർന്നുള്ള ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ഫലപ്രദമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു . ശാരീരിക അകലം പാലിച്ചുകൊണ്ട് പ്ളേ കാർഡ് ഉയർത്തിയാണ് പ്രതിഷേധം അറിയിച്ചത്. കണ്ണൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ കുടുംബത്തോടൊപ്പം വീട്ടിൽ പ്രതിഷേധിച്ചു.
ആദായ നികുതി അടക്കുന്നവർ ഒഴികെയുള്ള എല്ലാ കുടുംബങ്ങൾക്കും 7500 രൂപാ വീതം നൽകണമെന്നും , ജോലി സമയം 12 മണിക്കൂർ ആക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും , കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും പരിരക്ഷയും നൽകണമെന്നും , ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും , ചെറുകിട വ്യവസായങ്ങൾക്കും കർഷകർക്കുംആശ്വാസ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ ദിനം ആചരിക്കുന്നത് .

പൊള്ളയായ പ്രസംഗമല്ല , തൊഴിലും ഭക്ഷണവും വേതനവുമാണ് വേണ്ടത് . അഖിലേന്ത്യ അടിസ്ഥാനത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ സിഐടിയു ,കർഷകസംഘം ,കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ , അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ , ഡിവൈഎഫ്ഐ എന്നീ സംഘടനകൾ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ജില്ലാ സെക്രെട്ടറിയേറ്റ് അംഗം വത്സൻ പനോളി, എന്നിവർ വീടുകളിലും കൂത്തുപറമ്പ് ഏരിയ സെക്രെട്ടറി കെ ധനഞ്ജയൻ, ഏരിയ കമ്മിറ്റി അംഗം ഷാജി കരിപ്പായി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം പി അനിൽകുമാർ, ട്രെഷറർ ടി മിഥുൻ എന്നിവർ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫിസിലും പ്രതിഷേധത്തിൽ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു