
ന്യൂഡെല്‍ഹി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയില്‍ വരുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് മടക്കയാത്രയ്ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്കി. കുവൈത്തിലെ 25,000 ഓളം ഇന്ത്യന്‍ പൗരന്മാര്ക്ക് ഇത് പ്രയോജനപ്പെടും.