കുട്ടികൾക്ക് മത്സരിക്കാം സമ്മാനം നേടാം കൂട്ടിന് രക്ഷിതാക്കളുണ്ട്

ഊർജ്ജം സംരക്ഷണ യജ്ഞ പരിപാടി

തിരുവനന്തപുരം: കോവിഡ്- 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ അദ്ധ്യന ദിനങ്ങളും കളിക്കളവും നഷ്ടമായ വിദ്യാർത്ഥികൾക്കായി വേറിട്ട മൽസര പരിപാടികളുമായി എനർജി മാനേജ്മെന്റ് സെന്റർ – കേരള. വീടുകളിൽ നാല് ചുമരുകൾക്കുള്ളിലായി ഒതുങ്ങി കൂടാൻ നിർബന്ധിതരായിരിക്കുന്ന വിദ്യാർത്ഥികൾ അപ്രതീക്ഷിതമായി കിട്ടിയ അവധി ദിനങ്ങൾ വായിക്കുവാനും, എഴുതുവാനും, ചിട്ടയായ ജീവിത ശൈലി കൊണ്ട് വരാനും സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കുവാനും വിനിയോഗിക്കണം എന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനം ഉൾക്കൊണ്ട് വിദ്യാർത്ഥികളിൽ ഊർജ്ജ സംരക്ഷണം ജീവിത ശൈലിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇ.എം.സി വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സര പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൽ.പി / യു.പി വിദ്യാർത്ഥികൾക്കായി പെയ്ന്റിംഗ് മൽസരം, എച്ച്.എസ് വിദ്യാർത്ഥികൾക്കായി കാർട്ടൂൺ രചനാ മൽസരം, ഹയർ സെക്കഡറി വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ കൊളാഷ് രചനാ മൽസരം, കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മൽസരങ്ങൾ തുടങ്ങിയവയാണ് മൽസര വിഭാഗങ്ങൾ. വിജയികൾക്ക് സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ www.keralaenergy.gov.in എന്ന വെബ് സൈറ്റിലും https://facebook.com/energymanagementcentre/ എന്ന ഫെയ്സ് ബുക്ക് പേജിലും ലഭ്യമാണ്. സംശയ നിവാരണങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 09037984168.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു