കാൻസർ ചികിത്സക്ക് കാൻ -ഷെയർ പദ്ധതിയുമായി സ്മാർട്ട് ഫൗണ്ടേഷൻ

കാലിക്കറ്റ് സിറ്റി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി സ്മാർട്ട് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റി ഡോ. ബീന ഉമ്മന് ബോംണ്ട് കൈമാറുന്നു.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്മാർട്ട് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആറാമത്തെ കാരുണ്യ പദ്ധതിയായ കാൻ-ഷെയർ (കാൻസർ കെയർ), എം‌വി‌ആർ കാൻസർ റിസർച്ച് സെന്ററും കോഴിക്കോട് സിറ്റി കോപ്പറേറ്റീവ് ബാങ്കുമായും സഹകരിച്ച് നടപ്പാക്കുന്നു. ഇതിൻ്റെ ഭാഗമായി സമൂഹത്തിൽ സാമ്പത്തികമായി താഴെ തട്ടിലുള്ള തിരഞ്ഞെടുക്കുന്ന വ്യക്തികൾക്കാണ് പരിരക്ഷ ലഭ്യമാകുക. പദ്ധതിയുടെ ഭാഗമായി എം‌വി‌ആറിന്റെ സിറ്റി കെയർ പ്രോജക്റ്റിൽ അംഗമാകാൻ 35 പേരെ ട്രസ്റ്റ് സ്പോൺസർ ചെയ്തു. ഈ പദ്ധതിയിലൂടെ ഒരാൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാകും.

ആദ്യഘട്ടമായി തിരഞ്ഞെടുത്ത 35 പേരിൽ 28 പേരെ സ്പോൺസർ ചെയ്തത് ഷീബു കോശി മാത്യുവിൻ്റെ 28-ാം അനുസ്മരണ ദിനത്തിൽ അവരുടെ കുടുംബം ആണ്. ഭാഗ്യ സ്മരണാർഹനായ ഡോ. സഖറിയ മാർ തിയോഫിലോസ് തിരുമേനിയുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഷീബുവിന്റെ സഹോദരി, സ്മാർട്ട് ഫൗണ്ടേഷൻ്റെ കാൻ ഷെയർ പദ്ധതിയുമായി കൈകോർക്കാമെന്ന ആശയവുമായി മുന്നോട്ട് വരികയായിരുന്നു.

സ്പോൺസർ ചെയ്ത 35 വ്യക്തികൾക്കുള്ള ബോണ്ടുകളും ഐഡി കാർഡുകളും കോപ്പറേറ്റീവ് ബാങ്ക് അധികൃതർ സ്മാർട്ട് ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി. കാലിക്കട്ട് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ജി. നാരായണക്കുട്ടി,സാജു ജെയിംസ് (ജനറൽ മാനേജർ), ഗ്രീഷ്മ (ബ്രാഞ്ച് മാനേജർമാർ , ചേവരമ്പലം) എന്നിവർ ചടങ്ങിൽ പങ്കുചേർന്നു.

ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ അർഹതപ്പെട്ടവർക്കുള്ള കാർഡുകളുടെ വിതരണം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ഡോ. സഖറിയ മാർ തിയോഫിലോസ് തൻ്റെ ഒരു പ്രഭാഷണത്തിൽ മൂന്നു വർഷം മുമ്പ് കാൻസറിനെ കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. കാൻസറിനോട് പോരാടിയ അദ്ദേഹം രോഗത്തെ കാൻ-ഷെയർ എന്ന് പുനർനാമകരണം ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് ഫൗണ്ടേഷൻ കാൻ-ഷെയർ പദ്ധതി ആരംഭിച്ചതെന്ന് ട്രസ്റ്റി ഡോ. ബീന ഉമ്മൻ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു