കാസർക്കോട് കളക്ടർ നിരീക്ഷണത്തിൽ

കാസർകോട് കളക്ടർ ഡി. സജിത് ബാബു കൊവിഡ് നിരീക്ഷണത്തിൽ. ബുധനാഴ്ച കോവിഡ്19 സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവർത്തകൻ അഭിമുഖം എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കളക്ടർ നിരീക്ഷണത്തിലായത്.

ഒമ്പതു ദിവസം മുമ്പാണ് അഭിമുഖം നടത്തിയത്. കളക്ടറുടെ രണ്ട് ഗൺമാൻമാരും നിരീക്ഷണത്തിലാണ്. ദൃശ്യമാധ്യമ പ്രവർത്തകന് കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹവുമായി ബന്ധമുണ്ടാകാൻ സാധ്യതയുള്ള ചിലരെ നിരീക്ഷണപ്പട്ടികയിലാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തകന്റെ ക്യാമറാമാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരുടെ സാമ്പിൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു