കാറിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ച കേസിലെ വാർഡ് അംഗം അറസ്റ്റിലായി

news@nadapuram
തെരുവം പറമ്പിനടുത്ത് പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗം എരഞ്ഞിക്കൽ വാസു (52)വിനെ നാദാപുരം സി ഐ സുനിൽ കുമാർ അറസ്റ്റ് ചെയ്തു. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കി.

റോഡ് വികസനത്തിൻ്റെ എസ്റ്റിമേറ്റ് എടുക്കാൻ ഉദ്യോഗസ്ഥനൊപ്പം എത്തിയ അംഗം വീടിൻ്റെ മുൻവശത്ത് നിൽക്കുന്ന കുട്ടിയെ വിളിച്ച് കാറി കയറ്റി കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ചുണ്ടിന് പരിക്ക് പറ്റിയിട്ടുണ്ട്. അമ്മയോടാണ് കുട്ടി പീഡന വിവരം പറഞ്ഞത്.

ഗ്രാമപഞ്ചായത്ത് അംഗം അറസ്റ്റിലായ സംഭവത്തില്‍ പ്രതിയെ ഒളിവില്‍ താമസിപ്പിച്ച നാദാപുരം മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടറി ടി അഭീഷ് ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു