
online desk
നിയന്ത്രണങ്ങള്‍ കൈമോശം വരുമെന്ന് വരുമ്പോഴാണ് എന്തെങ്കിലും കച്ചി തുമ്പെങ്കിലും കിട്ടിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക. ഈ വേളയില്‍ മാത്രമാണ് മനുഷ്യന് എല്ലാ വഴികളും തേടുക. നാം പുതിയ ജീവിത ശൈലിയില്‍ മറന്നു പോയവ തിരികെ തികഞ്ഞെടുക്കുക.
കോവിഡ് മഹാമാരി വീശിയടിച്ചപ്പോള്‍ നമ്മുടെ രാജ്യവും ഇതിനെ പ്രതിരോധിക്കാന്‍ കിട്ടാവുന്ന ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിനിടയിലാണ് നമ്മുടെ ആയുര്‍വ്വേദവും ചര്‍ച്ചയാകുന്നത്. കെവിഡിന്റെ പ്രാഥമിക ലക്ഷണത്തിനെതിരെ ആയുര്‍വ്വേദത്തിലും വിദ്യയുണ്ടോ എന്ന് പരിശോധിക്കുന്നത്.
ഇതിനായാണ് നമ്മുടെ ആയുര്‍വ്വേദത്തിലും പാരമ്പര്യ വൈദ്യത്തിലുള്ള ഔഷധ കൂട്ടുകളുടെ ശാസ്ത്രീയ മൂല്യനിര്‍ണ്ണയത്തിനായി ടാസ്ക്ക് ഫോഴ്സ് രൂപീകരിക്കാന്‍ പ്രധാനമന്ത്രി തന്നെ നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയുര്‍വ്വേദ രംഗത്തെ വിദഗ്ദരുമായി വിവരങ്ങള്‍ ശേഖരിക്കല്‍ സജീവമായി നടക്കുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുമ്പോള്‍ ‘കാഡ’ പ്രയോഗം നടത്തിയത്. ഉത്തരേന്ത്യയിലെ ഒരു പാനീയമാണിത്. മലയാളത്തിലെ ചുക്കുകാപ്പി പോലെയെന്ന് പറയാം. ഈ പാനീയം യഥാര്‍ത്ഥത്തില്‍ നാട്ടുവൈദ്യമാണ്. പനി, തൊണ്ടവേദന എന്നിവക്ക് ഉത്തമമാണ്.
ഇത് വീടുകളില്‍ ഉണ്ടാക്കി ചെറു ചൂടോടെ ഈ അവസരത്തില്‍ നല്ലതെന്ന് ആയുര്‍വ്വേദ രംഗത്തുള്ളവരും പറയുന്നു. ഇത് വീടുകളില്‍ പാചകം ചെയ്യാം.
വെളുത്തുള്ളി, കറുകപ്പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി, കരിപ്പട്ടി ചേര്‍ത്ത് 5 മിനിട് തിളപ്പിച്ച് ചെറുചൂടോടെ ഉപയോഗിക്കാം. ആവശ്യമെങ്കില്‍ ചെറുനാരങ്ങയും ഉപയോഗിക്കാം എന്നും പറയുന്നു.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നാമെല്ലാം വീട്ടില്‍ തന്നെ തുടരുന്ന ഈ സാഹചര്യത്തില്‍ മറ്റ് രോഗങ്ങളില്‍ നിന്നെല്ലാം രക്ഷനേടാനും ശരീരത്തെ ആരോഗ്യപൂര്‍ണമാക്കി വയ്ക്കാനുമായി ഈ പാനീയം കുടിക്കേണ്ടത് ആവശ്യകമായി മാറുന്നു.
തമിഴ്നാട് ഔദ്യോദികമായി പൊതു ഇടങ്ങളില്‍ ഇത് നല്കാന് തുടങ്ങിക്കഴിഞ്ഞു.
അണുബാധകളെ ചെറുക്കുന്നതിനും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ ഈ ഹെര്‍ബല്‍ ഡ്രിങ്ക് ഭക്ഷണം കഴിഞ്ഞ ശേഷമുള്ള നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുമെല്ലാം കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാനീയത്തില്‍ ഉപയോഗിക്കുന്ന ഔഷധ ചേരുവകളെല്ലാം ഈ അലര്‍ജി സീസണില്‍ നമുക്കെല്ലാം പ്രത്യേകിച്ചും ആവശ്യമായവ തന്നെയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന കാഡ ഔഷധ പാനീയം വീട്ടില്‍ തന്നെ തയ്യാറാക്കാം.