കാക്കിയണിഞ്ഞ ” കാവൽപ്പട” വരുന്നു ഉണർന്നിരിക്കാം, വരവേൽക്കാം

ചിത്രീകരണ ദൃശ്യങ്ങളിൽ നിന്ന്

news@tirur
പ്രകൃതിദുരന്തങ്ങളും മഹാമാരികളും കലാപങ്ങളും കുറ്റകൃത്യങ്ങളും നാടിനെ ഉലയ്ക്കുമ്പോൾ, ആത്മർത്ഥത നെഞ്ചിലേറ്റി നിയമപാലനത്തിനായി നിരന്തരം പൊരുതുന്ന പോലീസ് സേനയ്ക്ക് പ്രവാസലോകത്തിൻ്റെ ആദരവ്. മലപ്പുറം പൊലീസ് ഡിവിഷൻ്റെ മൂന്നു മേഖലയിലായി ചിത്രീകരണം പൂർത്തിയാകുന്ന ” കാവൽപ്പട ഉണരുമ്പോൾ ” എന്ന സംഗീത ആൽബം ലോക്ക് ഡൗൺ കാലത്ത് പൊലീസിന് പൊൻ തൂവലാകും. ബ്രേക്ക് ദി ചെയിൻ, സോഷ്യൽ ഡിസ്റ്റൻസിംങ്ങ്, ലേക്ക് ഡൗൺ എന്നീ നിർദ്ദേശങ്ങൾ പുതിയ രീതിയിൽ ജനങ്ങളിൽ എത്തിക്കാനാണ് ശ്രമമെന്ന് ഇതിന് ചുക്കാൻ പിടിക്കുന്ന ഫിലിപ്പ് മമ്പാട് പറയുന്നു.

ഖത്തർ പ്രവാസിലോകം നിർമിക്കുന്ന കാവൽ പട ഉണരുമ്പോൾ എന്ന ആൽബത്തിൻ്റെ രചന നിർവ്വഹിച്ചത് ജിജോയ് ജോർജ് ആണ്. കോളിൻ തോമസിൻ്റെ സംഗീതത്തിൽ അരുൺ കുമാരനാണ് ശബ്ദം നൽകിയത്. ക്യാമറ ടി.എസ് ബാബു, ജോഷി ദേവസ്യ പ്രൊഡക്ഷൻ ചെയ്ത ” കാവൽപ്പട ഉണരുമ്പോൾ ” എന്ന സംഗീത ആൽബത്തിൻ്റെ ചിത്രീകരണം തിരൂർ പോലീസ് കൺട്രോൾ റൂമിൽ ഡി.വൈ.എസ്.പി .കെ.എ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ നടന്നു.
കോവിഡ്- 19 നു മായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ സോഷ്യൽ മീഡിയ വഴിയുള്ള ബോധവത്കരണം നടത്തുന്നതിനു വേണ്ടി മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിൻ്റെ മേൽനോട്ടത്തിൽ ജില്ലയിൽ രൂപീകരിച്ച സോഷ്യൽ മീഡിയ സെല്ലിൻ്റെ ഓഫീസർ ഇൻ ചാർജായി സബ് ഇൻസ്പെക്ടർ വി.കെ. പൗലോസിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഫിലിപ്പ് മമ്പാട്, എസ്.സി.പി.ഒ മാരായ ജിറ്റ്സ്.പി.ബി. അനീഷ് ചാക്കോ, വിനോദ്.വി.ജി.,സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്.ആർ, ഷാഹുൽ ഹമീദ് എന്നിവരാണുള്ളത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണം നടത്തുന്ന ആൽബത്തിൻ്റെ ടെക്നിക്കൽ സപ്പോർട്ട് നിർവ്വഹിച്ചിരിക്കുന്നത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്ന ലൂമിയർ മാജിക്സിൻ്റെ നാല് ചെറുപ്പക്കാരാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു