“കവൽപ്പട ഉണരുമ്പോൾ ” നമുക്ക് നമിക്കാം ഈ കാവൽപ്പടയെ

“കാവൽപ്പട ഉണരുബോൾ ” ആൽബത്തിൽ നിന്നും

കൊവിഡ് നമ്മുടെ സാമൂഹ്യ അന്തരീക്ഷം മാറ്റിമറിച്ചു. ഭൗതിക ജീവിതത്തിലെ സുഖലോലുപതയിൽ മുങ്ങിയ മനുഷ്യൻ കുടുംബങ്ങളിലേയ്ക്ക് ചുരുങ്ങിയ കാഴ്ച. ഇവരെ അനുനയിപ്പിക്കാനും അനുസരിപ്പിക്കാനും പെടാപ്പാടു പെടുകയാണ് നമ്മുടെ പൊലീസ്. മുഖം മാറി, കരുണയുടേയും സ്നേഹത്തിൻ്റെയും കാർക്കശ്യത്തിൻ്റെയും ജനകീയ മുഖമാണ് ഇന്ന് കേരള പൊലീസിന്. ഇതിൻ്റെ ഡിജിറ്റൽ ഫോർമുലയാണ് ” കാവൽപ്പട ഉണരുമ്പോൾ ” എന്ന ആൽബം.

പ്രകൃതിദുരന്തങ്ങളും മഹാമാരികളും കലാപങ്ങളും കുറ്റകൃത്യങ്ങളും നാടിനെ ഉലയ്ക്കുമ്പോൾ, ആത്മർത്ഥത നെഞ്ചിലേറ്റി ജനകീയ പൊലീസായി മാറിയ നിയമപാലകർക്ക് പ്രവാസലോകത്തിൻ്റെ ആദരവ്. മലപ്പുറം പൊലീസ് ഡിവിഷൻ്റെ മൂന്നു മേഖലയിലായി ചിത്രീകരണം പൂർത്തിയാക്കിയ ” കാവൽപ്പട ഉണരുമ്പോൾ ” എന്ന സംഗീത ആൽബം ലോക്ക് ഡൗൺ കാലത്ത് പൊലീസിന് പൊൻ തൂവലായി. ബ്രേക്ക് ദി ചെയിൻ, സോഷ്യൽ ഡിസ്റ്റൻസിംങ്ങ്, ലേക്ക് ഡൗൺ എന്നീ നിർദ്ദേശങ്ങൾ പുതിയ രീതിയിൽ ജനങ്ങളിൽ എത്തിക്കാനാണ് ഈ ഹ്രസ്വ ചിത്രീകരണത്തിലൂടെ ശ്രമിച്ചതെന്ന് ഫിലിപ്പ് മമ്പാട് പറയുന്നു.

ഖത്തർ പ്രവാസിലോകം നിർമിച്ച കാവൽ പട ഉണരുമ്പോൾ എന്ന ആൽബത്തിൻ്റെ രചന നിർവ്വഹിച്ചത് ജിജോയ് ജോർജ് ആണ്. കോളിൻ തോമസിൻ്റെ സംഗീതത്തിൽ അരുൺ കുമാരനാണ് ശബ്ദം നൽകിയത്. ക്യാമറ ടി.എസ് ബാബു, ജോഷി ദേവസ്യ പ്രൊഡക്ഷൻ ചെയ്ത ” കാവൽപ്പട ഉണരുമ്പോൾ ” എന്ന സംഗീത ആൽബത്തിൻ്റെ ആദ്യ പ്രദർശനം മലപ്പുറത്ത് പൊലീസ് മേധാവി യു. അബ്ദുൾ കരീം നിർവ്വഹിച്ചു.

ദുരിതമനുഭവിക്കുന്നോരൊപ്പവും നിശയുടെ മറവിൽ ഒറ്റപ്പെടുന്ന സ്ത്രീത്വത്തിനൊപ്പവും വിശക്കുന്നവനും പുതുതലമുറക്കും തണലേകി ചുവടുറപ്പിക്കുന്ന, അനീതിക്കെതിരെ മുഖംമാറ്റി നേർവഴിക്ക് തിരിച്ചുവിടുന്ന പ്രമേയമാണ് ഈ ആൽബത്തിൻ്റെ നേർ ചിത്രം. നാല് മിനിട്ട് ദൈർഘ്യമുള്ള ഈ ആൽബം പൊലീസ് സേനക്ക് മുതൽക്കൂട്ടും ഒപ്പം പൊതുജനത്തിന് പൊലീസിംങ്ങിൻ്റെ പുതിയ മുഖമാണ് കാണിച്ചു നൽക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു