കല്പകവാടിയിൽ അസ്ഥിക്കൂടം കണ്ടത്തി

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ അസ്ഥികൂടം കണ്ടെത്തി. കരുവാറ്റ കല്പകവാടിക്ക് തെക്ക് ചിറയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ബുധനാഴ്ച സന്ധ്യയോടെ മീൻ പിടിക്കാനായി പോയ യുവാവാണ് അസ്ഥികൂടം കണ്ടത്. ഇദ്ദേഹം വീട്ടിൽ എത്തി വിവരം പറഞ്ഞതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. വർഷങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശം കഴിഞ്ഞ ദിവസമാണ് തീ ഇട്ടത്. അതോടെയാണ് അസ്ഥികൂടം പുറത്തു കണ്ടത് .
പൊലീസ് എത്തി പ്രദേശം സീൽ ചെയ്തു. വ്യാഴാഴ്ച രാവിലെ തുടങ്ങിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. മീറ്ററുകൾ വ്യത്യാസത്തിലാണ് ഭാഗങ്ങൾ കിടന്നത്. മരിച്ചത് പുരുഷനാണോ സ്ത്രീ ആണോ എന്നുള്ളത് വ്യക്തമല്ല. ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തിയാലേ പഴക്കം ഉൾപ്പടെയുള്ള കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു