കര്‍മസേനയുമായി ഡോ. ബോബി ചെമ്മണൂര്‍, അണിചേരുന്നത് 2 ലക്ഷം പേര്‍

കൊച്ചി: കോവിഡ് 19 വൈറസ് സമൂഹത്തെ നിശ്ചലമാക്കുമ്പോള്‍, സഹായഹസ്തവുമായി ഡോ ബോബി ചെമ്മണൂരിന്റെ കര്‍മസേന.

ഫിജികാര്‍ട് ഇകൊമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്‌സും, ബോബി മൈക്രോ ഫിനാന്‍സിലൂടെ ബിസിനസ് നടത്തുന്ന 70000 സ്ത്രീകളും, ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ്, ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ബോബി ടൂര്‍സ് & ട്രാവെല്‍സ്, ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ്, ബോബി ബസാര്‍, ബോബി നിധി ലിമിറ്റഡ് എന്നിവയിലെ ജീവനക്കാരും, ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷനിലെ അംഗങ്ങളും അടങ്ങുന്ന 5 ലക്ഷം പേരില്‍നിന്ന് ഇരുപതിനും നാല്പത്തിഅഞ്ചിനും മദ്ധ്യേ പ്രായമുള്ള 2 ലക്ഷത്തോളം പേരാണ് സന്നദ്ധപ്രവര്‍ത്തകരായി സ്വമനസ്സാലെ മുന്നോട്ട് വന്നിട്ടുള്ളത്.
കഴിഞ്ഞ പ്രളയ കാലത്ത് ഇവരില്‍ ബഹുഭൂരിപക്ഷവും രക്ഷാപ്രവര്‍ത്തനത്തിനും, അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുമായി മുന്നിട്ടിറങ്ങിയിരുന്നു.
കൊറോണ കാലത്തു ആവശ്യം വരുന്ന ഏത് സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്കും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഈ കര്‍മസേനയെ നയിക്കുന്ന ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു