കമ്യൂണിറ്റി കിച്ചണിൽ സിനിമാനടി സുരഭി ലക്ഷ്മിയും

നരിക്കുനി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടക്കുന്ന ലോക്ക്ഡൗണിൽ കേരളത്തിൽ ഒരാളും പട്ടിണി കിടക്കേണ്ട എന്ന കേരള സർക്കാറിന്റെ മുദ്രാവാക്യം ഏറ്റെടുത്ത് നരിക്കുനി പഞ്ചായത്തിലെ ചെങ്ങോട്ടു പൊയിലിലെ പാറന്നൂർ എൽ പി സ്കൂളിലെ കമ്യൂണിറ്റി കിച്ചണിൽ സിനിമാനടി സുരഭീ ലക്ഷ്മിയാണ് താരം. നരിക്കുനി ഞ്ചായത്തിൽ നിന്നും തെരെഞ്ഞടുത്ത കുടുംബശ്രീ അംഗങ്ങളും ,സന്നദ്ധ സേവന വളണ്ടിയർമാരുടെയും കൂടെ ഇന്ന് സുരഭീ ലക്ഷ്മിയുമുണ്ടായിരുന്നു ,കൂടാതെ ഒരാഴ്ച ഭക്ഷണം കൊടുക്കാനാവശ്യമായ അരിയും കമ്യൂണിറ്റി കിച്ചണിലേക്ക് സ്പോൺസർ ചെയ്താണ് നടി മടങ്ങിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു