ഓൺ ലൈൻ മാദ്ധ്യമത്തിനെതിരെ കേസെടുക്കാൻ നിർദ്ദേശം

കാസർക്കോട് : കോവിഡ് കൺട്രോൾ റൂം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചയെന്ന് തെറ്റായ വാർത്ത നൽകിയതിന് ഓൺ ലൈൻ മാദ്ധ്യമത്തിനെതിരെ കേസെടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

കാസർകോട് വാർത്ത.കോമിനെതിരെ കേസെടുക്കാനാണ് നിർദ്ദേശം നൽകിയത്.
കോവിഡ് നിർവ്യാപനത്തിനായുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധം ജനങ്ങളിൽ ഭീതി പരത്തുന്ന വാർത്ത നൽകിയതിന് ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനാണ് നിർദ്ദേശം നൽകിയതെന്ന് ഔദ്യോദിക കുറിപ്പിൽ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു