“ഓൺ ലൈൻ ” കലോത്സവം തകൃതി, കല്ലിങ്ങൽ പറമ്പ് ഹയർസെക്കണ്ടറിയിൽ സർഗോത്സവം

news@tirur
ലോക് ഡൗൺ കാലത്ത് SSLC, +1, +2 വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റി ബാക്കിയുള്ള പരീക്ഷകൾക്കായി പ്രത്യേകം ടൈം ടേബിൾ ഒരുക്കി ഓൺലൈൻ പരീക്ഷകൾ സജീവമാക്കിയ കല്ലിങ്ങൽ പറമ്പ് എം.എസ്.എം എച്ച് എസ് എസ് സ്ക്കൂളിൽ പുതുമയോടെ ഓൺലൈൻ കലോത്സവം.

കുട്ടികളിലെ കലാപരമായ സർഗവാസനകൾ പരിപോഷിപ്പിക്കന്നതിനായി ഓൺലൈൻ സർഗോത്സവം 2020 എന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. സമീപ പഞ്ചായത്തുകളിലെ 4 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ശാസ്ത്ര പരീക്ഷണങ്ങൾ, ഉൽപ്പന്ന നിർമാണം, വാർത്താവായന (ഇംഗ്ലീഷ്, മലയാളം) വീഡിയോ ചിത്രീകരണം, കാർട്ടൂൺ, ചിത്രരചന (ജല ചായം) കവിതാ രചന, കവിതാലാപനം, ചെറുകഥാരചന എന്നി മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൽപകഞ്ചേരി, വളവന്നൂർ, മാറാക്കര, പെരുമണ്ണക്ലാരി, ചെറിയമുണ്ടം, ആതവനാട് ,പൊൻ മുണ്ടം, തലക്കാട്, എടരിക്കോട്, താനാളൂർ, തിരുന്നാവായ എന്നീ പഞ്ചായത്തുകൾക്കും കോട്ടക്കൽ, തിരൂർ എന്നീ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം.

എൻട്രികൾ സ്വീകരിക്കുന്ന അവസാന ദിവസം 2020 മെയ് 20, 5 മണി വരെയാണ്. സൃഷ്ടികൾ അയക്കേണ്ട വാട്സ് ആപ്പ് നമ്പരുകൾ: 9544330383, 9037 24 5114, 8089679676

സ്ക്കൂൾ ഓൺ ലൈനായി ഓരോ ദിവസവും രാവിലെ 8.30 മുതൽ 9.30 വരെ രക്ഷിതാക്കളുടെ ഇൻവിജിലേഷനിൽ പരീക്ഷകൾ നടത്തി 9.30 ന് അദ്ധ്യാപകർ അയച്ചുകൊടുക്കുന്ന ഉത്തരസൂചികകൾ ഉപയോഗിച്ച് കുട്ടിയും രക്ഷിതാവും ചേർന്ന് മൂല്യനിർണ്ണയം നടത്തിയതിനു ശേഷം ഉത്തരകടലാസും മാർക്കും ബന്ധപ്പെട്ട അദ്ധ്യാപകർക്ക് അയച്ചു കൊടുക്കുകയും, അദ്ധ്യാപകർ ഓൺലൈൻ വഴി വേണ്ട നിർദ്ദേശങ്ങൾ നൽകി വരുകയും ചെയ്ത് സ്ക്കൂൾ മലപ്പുറം ജില്ലയിൽ മാതൃകയാകുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു