ഒമ്പത് മിനിട്ട് ലൈറ്റണച്ചാൽ വൈദ്യുത ലൈനുകൾക്ക് ആഘാതമില്ല

പ്രചാരണം തെറ്റെന്ന്
കെ.എസ്.ഇ.ബി

തിരുവനന്തപുരം: ഞായറാഴ്ച രാത്രി ഒൻപതുമണിക്ക് വൈദ്യത ബൾബ്‌, ട്യൂബ് ഒൻപതു മിനിറ്റ് നേരത്തേക്ക് ഓഫാക്കിയാൽ അന്തർസംസ്ഥാന വൈദ്യുത ലൈനുകളെ തകർക്കുമെന്ന പ്രചാരണം തെറ്റെന്ന് കെ.എസ്.ഇ.ബി.

ഇങ്ങനെ ചെയ്യുന്നത് വൈദ്യുത ലൈനുകളെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും ഗ്രിഡ്ഡുകൾക്ക് തകരാറൊന്നും സംഭവിക്കില്ലെന്നുമാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ അറിയിച്ചത്. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് രാത്രി ഒൻപത് മിനിറ്റുനേരം രാജ്യം മുഴുവൻ വൈദ്യതി ഉപയോഗിക്കാതിരിക്കുന്നതും പെട്ടെന്ന് ഉപയോഗിച്ച് തുടങ്ങുന്നതും അന്തർ സംസ്ഥാന വൈദ്യുതി ലൈനുകളെയും ഗ്രിഡ്ഡുകളെയും സാരമായി ബാധിക്കുമെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവഴി വൈദ്യുത ലൈനുകൾ തകരാറിലാകുമെന്നും ജനം ഇരുട്ടിലാകുമെന്നും പ്രചാരണമുണ്ടായിരുന്നു.

ഞായറാഴ്ച രാത്രികളിൽ ശരാശരി വൈദ്യുതി ഉപയോഗം 3400 മുതൽ 3500 മെഗാവാട്ട് വരെയാണ്. ലൈറ്റുകൾ അണച്ചാൽ ശരാശരി 350 മെഗാവാട്ടിന്റെ കുറവേയുണ്ടാകു എന്നാണ് കെ.എസ്.ഇ.ബി കണക്കുകൂട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി എർത്ത് അവർ സംഘടിപ്പിച്ച് അര മണിക്കൂർ വൈദ്യുതി ഓഫാക്കുമ്പോൾ ശരാശരി 200 മുതൽ 300 മെഗാവാട്ട് വരെയാണ് കേരളത്തിലെ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായത്. അധികൃതർ പറയുന്നു.

വേനൽ മഴ ലഭിക്കുമ്പോൾ വൈദ്യുതി ഉപയോഗത്തിൽ 700 മെഗാവാട്ട് വരെ കുറവുണ്ടാകാറുണ്ട്. 40,000 മെഗാവാട്ടോളം ഉത്പാദന ശേഷിയുള്ളതാണ് ഇന്ത്യയുടെ സോളാർ പദ്ധതികൾ. മേഘങ്ങളുള്ളപ്പോൾ ഉത്പാദനം പകുതിയാകും. എന്നാൽ ഇതൊന്നും ഗ്രിഡുകളുടെ പ്രവർത്തനത്തെ ബാധിക്കാറില്ല. കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു