
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 511 കുട്ടികൾക്ക് പെൻഷൻ നൽകുന്നതിന് ശിപാർശ. മുഖ്യമന്ത്രിയുമായി എന്‍ഡോസള്‍ഫാന്‍ സമരസമിതി നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരം 2017 ലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത 18 വയസ്സില്‍ താഴെ പ്രായമുള്ള 511 കുട്ടികളുടെ പട്ടിക ദേശീയ ആരോഗ്യ ദൗത്യം, കാസര്‍ഗോഡിന്റെ ജില്ലാ പ്രോഗ്രാം മാനേജര്‍ സാമൂഹിക സുരക്ഷാ മിഷന് സമര്‍പ്പിച്ചിരുന്നു. .ജില്ലാ തല എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ഈ പട്ടിക അംഗീകരിക്കുകയും ചെയ്തു.
പെന്ഷന് അനുവദിക്കുന്നതിന് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ് കോഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പെന്ഷന് ലഭിക്കുന്നുണ്ടോ എന്നീ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക സുരക്ഷാ മിഷന് ആവശ്യപ്പെട്ടിരുന്നു. മുന്‍കാലങ്ങളില്‍ ദുരിതബാധിത പട്ടികയിലുള്ളവര്‍ക്ക് പെന്ഷന് അനുവദിക്കുന്നതിന് ദുരിതബാധിതരുടെ വിശദമായ പട്ടിക റവന്യൂവകുപ്പില്‍ നിന്നും സാമൂഹിക സുരക്ഷാ മിഷന് അയക്കുക മാത്രമാണ് ചെയ്തിരുന്നത്. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ മുഖേന കെ.എസ്.എസ്.എം നേരിട്ടാണ് വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നതും ആയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസ് ജങ്ഷനിലുള്ള ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ബ്രാഞ്ചില്‍ ദുരിതബാധിതരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയുമായിരുന്നു മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്.
കോവിഡ് -19 ന്റെ സാഹചര്യത്തില്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ കാലതാമസം നേരിടുമെന്ന് കാണുന്നതിനാല്‍ ദുരിതബാധിതര്‍ക്ക് പോസ്റ്റല്‍ വകുപ്പ് മുഖേന പെന്ഷന് നല്കാവുന്നതാണെങ്കില് കെ.എസ്.എസ്.എം. കാറ്റഗറി 1, 2 ന് 2200 രൂപയും കാറ്റഗറി 3 ന് 1200 രൂപയും അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു ആവശ്യപ്പെട്ടു.