ഉപദേശമില്ല : വാഹന പാസില്ലാതെ പിടികൂടിയാൽ ഇനി എപ്പിഡമിക്ക് കേസിൽ കുടുങ്ങും

കോഴിക്കോട്: ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ റോഡിൽ വാഹനങ്ങൾ ഇറങ്ങുന്നതിന് നിബന്ധന ഉണ്ടായിട്ടും വീണ്ടും ജനങ്ങൾ പുറത്തിറങ്ങുന്നത് സർക്കാർ നിയമലംഘനമായാണ് കാണുന്നത്.
ഈ സാഹചര്യത്തിൽ ഇത്തരം നിയമ ലംഘകർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം (എപ്പിഡെമിക് ആക്ട്) അനുസരിച്ച് കേസെടുക്കാൻ ഒരുങ്ങുന്നു.

ലോക്ക്ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരേണ്ടതുണ്ടന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയത്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തത്. ഇതുവരെ 22,338 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12,783 വാഹനങ്ങള്‍ പിടിച്ചുവെച്ചു. തുടർ ദിവസങ്ങളിൽ എപ്പിഡെമിക് ആക്ട് പ്രകാരം കേസ് എടുക്കാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് 19 ലോക വ്യാപകമായ സാഹചര്യത്തിൽ മാർച്ച് 27നാണ് അസാധാരണ ഗസ്റ്റ് വഴി സർക്കാർ എപ്പിഡമിക്ക് ആക്ട് നിയമമാക്കി ഗവർണർ ഒപ്പ് വച്ചത്. നിയമ ലംഘനം നടന്നാൽ രണ്ട് വർഷം തടവോ ആയിരം മുതൽ പതിനായിരം രൂപ വരേ പിഴവ് ലഭിക്കാവുന്നതാണന്ന് ആറ് പേജുള്ള ഓർഡിനൻസിൽ പറയുന്നു.

അത്യാവശ്യ വാഹനയാത്രക്ക് സർക്കാർ ഓൺ ലൈൻ സംവിധാനം വഴി യാത്രാ പാസ് നൽകുന്ന സമ്പ്രദായം ഉണ്ട്. എന്നാലും സംസ്ഥാനത്ത് പല ജില്ലയിലും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ റോഡിലിറങ്ങുകയും പൊലീസ് ഉദ്യോഗസ്ഥരുമായി കൈയ്യാങ്കളി വരെ റിപ്പോർട്ട് ചെയ്തിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു