ആറ് മണിക്കൂറിലെ ആശങ്ക മാറി; ഗർഭിണി വയനാട്ടിൽ എത്തി

ബത്തേരി: വയനാട്–കര്‍ണാടക സംസ്ഥാന  അതിര്‍ത്തിയില്‍ തടഞ്ഞ ഗര്‍ഭിണിയെ സുരക്ഷിതമായി ബത്തേരി ആശുപത്രിയിൽ എത്തിച്ചു. പൊലീസ്, റവന്യു ഉദ്യോഗസ്ഥരും

ഗുണ്ടൽപേട്ട് ആരോഗ്യ പ്രവർത്തകരും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് ആറ് മണിക്കൂറോളം തടഞ്ഞുവച്ച യുവതിയെ  കടത്തിവിടാന്‍ തീരുമാനമായതെന്ന് വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.

ഗര്‍ഭിണിയെ മാത്രമാത്രമാണ് ഇപ്പോൾ കടത്തിവിട്ടത്. കൂടെയുള്ള ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കണ്ണൂര്‍ കലക്ടര്‍ തീരുമാനം അറിയിക്കുമെന്നും വയനാട് കലക്ടര്‍ വ്യക്തമാക്കി.

ബംഗളൂരുവില്‍നിന്നും കണ്ണൂരിലേക്ക് വന്ന യുവതിയെ ആണ് അധികൃതര്‍ അതിര്‍ത്തിയില്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ഇവര്‍ക്ക് ആറു മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു.

ഗര്‍ഭിണി നിലവിലെ സ്ഥലത്ത് തുടരണമെന്നും അതിര്‍ത്തി കടക്കാന്‍ കഴിയില്ലെന്നുമാണ് വയനാട് കലക്ടര്‍ അദീല അബ്ദുല്ല നേരത്തെ പ്രതികരിച്ചത്. ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇന്നലെ രാത്രി കൊല്ലഗല്‍ എന്ന സ്ഥലത്ത് കാറില്‍ കഴിയേണ്ടിവന്നുവെന്നും യുവതി പറഞ്ഞിരുന്നു.

ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ അവരവര്‍ താമസിക്കുന്ന ജില്ലയിലെ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങിയ ശേഷം മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നും, അങ്ങിനെയെങ്കില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ആശയക്കുഴപ്പം ഒഴിവാക്കാവുന്നതാണെന്നെന്നും വയനാട് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു