“ആരോഗ്യ സേതു” ചെറിയ ആപ്പല്ല … മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ

നിങ്ങൾ രോഗിയുടെ അടുത്താണോ?
ആപ്പ് ഉത്തരം നൽകും

kozhikode bureau

കൊവിഡിൽ നിന്നും രക്ഷ നേടാൻ ഇന്ത്യ ലോക ജനതക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് മാത്രമല്ല നൽകിയത്. സാങ്കേതികതയിലും ഐ ടി യിലും പുതിയ കണ്ടെത്തലും സമ്മാനിച്ചിട്ടുണ്ട്. ഈ കൊവിഡ് കാലം ഇന്ത്യക്ക് അഭിമാന കാലമാണ്.

നാം കൊവിഡ് 19 വൈറസ് വാഹകനാണോ? കൊറോണ വരാൻ സാധ്യത ഉള്ള വ്യക്തിയാണോ? എന്നറിയാൻ വെറും മൂന്നു മിനിട്ട് മതി. അതു മാത്രമല്ല, നിലവിൽ രോഗിയല്ലങ്കിൽ എങ്ങിനെ സുരക്ഷ നേടാമെന്ന് മൂന്ന് സുപ്രധാന തീരുമാനങ്ങളും കിട്ടും.
ഇതിന് ആശുപത്രിയിലൊ, ഹെൽത്ത് സെൻ്ററിലൊ, ക്വെറൊൻ്റൻ മെഡിക്കൽ കേന്ദ്രത്തിലോ പോകണ്ട. നമ്മുടെ കൈയ്യിൽ ഒരു ആൻട്രോയ്ഡ് ഫോണും നെറ്റും മാത്രം മതി. കേന്ദ്രം സൗജന്യമായി ഓരോ പൗരനും കൊവിഡ് ആരോഗ്യ സുരക്ഷക്ക് വേണ്ടി വികസിപ്പിച്ച “Aarogya Setu” ആപ്പ് മൊബൈൽ ഫോണിൽ അപ് ലോഡ് ചെയ്താൽ മാത്രം മതി.
നിങ്ങളുടെ ആറടി അകലത്തിൽ കൊവിഡു രോഗിയുണ്ടെങ്കിൽ മുന്നറിയിപ്പ് വരും. പിന്നെ സൂക്ഷിക്കാൻ അറിയിപ്പും.

പ്ലേ സ്റ്റോറിൽ Aarogya setu ടൈപ്പ് ചെയ്താൽ ആപ്പ് ലഭിക്കും. തുടർന്ന് താത്പര്യമുള്ള ഭാഷ തിരഞ്ഞെടുത്ത് അപ് ലോഡ് ചെയ്യാം.. സ്വയം ശരീരത്തിൽ വൈറസ് ലക്ഷണം ഉണ്ടോ എന്നും വിവരം ലഭിക്കും. നിങ്ങൾ രോഗിയുടെ അടുത്താണോ? ചുറ്റുമുള്ള സ്ഥലത്ത് എങ്ങിനെ രോഗബാധ ? രോഗി അടുത്തുണ്ടങ്കിൽ നിങ്ങൾ ആറ് അടി ദൂരെയാണോ എന്നും ആപ്പ് പറയും. ഫോണിലെ ജിപിഎസ്, ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ആപ്പിൽ ലൊക്കേഷൻ കണ്ടത്തുന്നത്.
ഇനി കൊവിഡിനെതിരെ ജാഗ്രത മതി. ഒപ്പം സാമൂഹ്യ അകലവും പാലിക്കുക. ആരോഗ്യ സേതു ആപ്പും ഒപ്പമുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു