‘ആരോഗ്യസേതു’കേരളത്തിനും ആരോഗ്യ സുരക്ഷ

മൊബൈൽ ആപ്പ്

ഈ കൊവിഡ് കാലത്ത് വീണ്ടും വീണ്ടും പലയിടത്തു നിന്നും കേൾക്കുന്നതാണ് ആരോഗ്യ സേതു എന്ന വാക്ക് . ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പതിവ് വാർത്താ സമ്മേളനത്തിൽ വീണ്ടും ആരോഗ്യ സേതുവിനെ കുറിച്ച് പരാമർശിച്ചു. എന്താണ് ആരോഗ്യ സേതു വെന്ന് ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഏതൊരു പൗരനും അറിയാതിരിക്കാൻ ഇടയില്ല. പക്ഷേ ഉപയോഗമെന്തന്ന് തിരിച്ചറിഞ്ഞാലെ ഏതൊരു കാര്യവും ഉപയോഗത്തിലാകൂ.

കോവിഡ് 19 ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിന് സാങ്കേതികവിദ്യ ശരിയായി വിനിയോഗിക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ട്രാക്കിങ്, ട്രെയ്സിങ്, ക്വാററ്റൈന്‍ നിരീക്ഷണം എന്നിവയ്ക്ക് സാങ്കേതിക വിദ്യ അനിവാര്യമാണ്. ഇന്ത്യാ ഗവണ്‍മെന്‍റ് വികസിപ്പിച്ച കൊവിഡ് സുരക്ഷക്ക് ഉള്ള ഒരു ആപ്പാണ് ആരോഗ്യ സേതു. ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതുവരെ ആരോഗ്യ സേതു അപ്ലിക്കേഷനില്‍ കേരള സംസ്ഥാനവുമായി ബന്ധപ്പെട്ട ഡാറ്റകളൊന്നും പങ്കിട്ടിട്ടില്ല എന്ന വസ്തുത പ്രധാനമന്ത്രിയുടെ ശ്രദ്ധയിലുംപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

നാം കൊവിഡ് 19 വൈറസ് വാഹകനാണോ? കൊറോണ വരാൻ സാധ്യത ഉള്ള വ്യക്തിയാണോ? എന്നറിയാൻ വെറും മൂന്നു മിനിട്ട് മതി. അതു മാത്രമല്ല, നിലവിൽ രോഗിയല്ലങ്കിൽ എങ്ങിനെ സുരക്ഷ നേടാമെന്ന് മൂന്ന് സുപ്രധാന തീരുമാനങ്ങളും കിട്ടും. ഇതിന് ആശുപത്രിയിലൊ, ഹെൽത്ത് സെൻ്ററിലൊ, ക്വെറൊൻ്റൻ മെഡിക്കൽ കേന്ദ്രത്തിലോ പോകണ്ട. നമ്മുടെ കൈയ്യിൽ ഒരു ആൻട്രോയ്ഡ് ഫോൺ മാത്രം മതി. കേന്ദ്രം സൗജന്യമായി ഓരോ പൗരനും കൊവിഡ് ആരോഗ്യ സുരക്ഷക്ക് വേണ്ടി വികസിപ്പിച്ച “Aarogya Setu” ആപ്പ് മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്താൽ മാത്രം മതി. പുറത്തിറങ്ങേണ്ട എല്ലാ പൗരന്മാരും ഡൗൺ ലോഡ് ചെയ്താൽ
നിങ്ങളുടെ ആറടി അകലത്തിൽ കൊവിഡു വൈറസ് രോഗിയുണ്ടെങ്കിൽ ഫോണിൽ മുന്നറിയിപ്പ് വരും. പിന്നെ സൂക്ഷിക്കാൻ അറിയിപ്പും.
പ്ലേ സ്റ്റോറിൽ Aarogya setu ടൈപ്പ് ചെയ്താൽ ആപ്പ് ലഭിക്കും. തുടർന്ന് താത്പര്യമുള്ള ഭാഷ തിരഞ്ഞെടുത്ത് അപ് ലോഡ് ചെയ്യാം.. നിങ്ങൾ രോഗിയുടെ അടുത്താണോ? ചുറ്റുമുള്ള സ്ഥലത്ത് എങ്ങിനെ രോഗബാധ ? രോഗി അടുത്തുണ്ടങ്കിൽ നിങ്ങൾ ആറ് അടി ദൂരെയാണോ എന്നും ആപ്പ് പറയും. ഫോണിലെ ജിപിഎസ്, ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ആപ്പിൽ ലൊക്കേഷൻ കണ്ടത്തുന്നത്.
കൂടാതെ രാജ്യത്തെ മൊത്തം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം, സുഖം പ്രാപിച്ചവർ, മരണപ്പെട്ടവർ എന്ന വിവരങ്ങളുടെ പുതിയ കണക്കുകൾ ഉണ്ട്. മാത്രമല്ല, സംസ്ഥാനങ്ങളിലെ റിപ്പോർട്ട് ചെയ്ത കണക്കുകളും വിശദീകരിക്കുന്നു. അപ്ഡേറ്റ് പേജിൽ രാജ്യത്തെയും കേരളത്തിലെയും കൊവിഡ് വിശദ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽക്കാണ് കേരളത്തിൻ്റെ വിശദ വിവരം മുഖപേജിൽ സ്ഥാനം പിടിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു