അഭിഭാഷകർ ഇന്ന് വീട്ടിൽ നിരാഹാരമിരിക്കും

കോവിഡ്19 പശ്ചാത്തലത്തിൽ പൊതുജനങ്ങളോടൊപ്പം അഭിഭാഷകരും ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്.
അഭിഭാഷക ക്ഷേമനിധിയിൽ കോടികൾ കെട്ടികിടക്കെ ഇതിലെ അംഗങ്ങൾക്ക്‌ മതിയായ തുക അനുവദിക്കുന്നില്ല.
എന്നാൽ അഭിഭാഷകരുടെ നിരന്തരസമ്മർദം മൂലം വിചിത്രമായ വ്യവസ്ഥകളോട് കൂടി 10,000 രൂപ മാത്രം അഡ്വാൻസ് അനുവദിച്ചിരുന്നു.
ഈ തുക അപര്യാപ്തവും വ്യവസ്ഥകൾ യുക്‌തിരഹിതവുമാണ്.
നിയമഭേദഗതി യിലൂടെ ഈ തുക വർധിപ്പിച്ച്‌ ലളിത വ്യവസ്ഥയിൽ അഭിഭാഷകർക്ക് അർഹിക്കുന്ന തുക അനുവദിക്കണം.ഈ ആവശ്യങ്ങൾക്കായി ബാർകൗൺസിൽ ഭാരവാഹികൾ സർക്കാരുമായി ഉടനടി ചർച്ച നടത്തി പരിഹാരം കണ്ടെത്തണം.

അഭിഭാഷകരോടുള്ള ഈ നീതി നിഷേധത്തിനെതിരെ ഇന്ന് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ സ്വവസതിയിൽ നിരാഹാരമിരിക്കുമെന്ന് അഭിഭാഷകരായ കെ.പി.ബഷീറും പി.പി. കദീജയും അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു