അഭിനന്ദനം പോരാ, സാമ്പത്തിക സഹായം വേണം : തോമസ് ഐസക്ക്

ആലപ്പുഴ ; ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചതില്‍ സന്തോഷം. പക്ഷേ അഭിനന്ദനം മാത്രം പോര ജനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ കൂടി ലഭ്യമാക്കുന്നതിനുള്ള നടപടികളും ഉണ്ടാകണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. റിസര്‍വ്വ് ബാങ്കില്‍ നിന്നും വായ്പയെടുത്തു സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹകരണം ഉറപ്പു വരുത്തണം. കേന്ദ്രം
230 കോടി അനുവദിച്ചിട്ടുണ്ട്. പക്ഷെ കോവിഡ് സഹായം എന്നരീതിയില്‍ അധികം ലഭിച്ചിട്ടില്ല. സംഥാനത്തെ നിയന്ത്രണങ്ങള്‍ എന്തല്ലാം വേണമെന്നകാര്യം രണ്ടാംഘട്ട ലോക്ക് ഡൗണ്‍ നിബന്ധനകള്‍ നാളെ കേന്ദ്രം പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാന കാബിനറ്റ് നാളെ ചര്‍ച്ചെ ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു