ഹരിതമേടയിൽ ലോക്ക് ഡൗൺ: വിളയുന്നത് നന്മ മാത്രം

ഹരിതമേടയിൽ ലോക്ക് ഡൗൺ ഇല്ല …പ്രഭാതം മുതൽ സായന്തനം വരെ കർമ്മനിരതമാണ് ഈ ഭവനം. കൊവിഡ് ഭൂമിയെ പിടിച്ചുകുലുക്കുമ്പോഴും മനുഷ്യരാശി ഒന്നടക്കം ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോഴും ഹരിതമേടയിൽ നിന്നും ഉയരുന്നത് ഒരറ്റ ശബ്ദം മാത്രം…

“നിങ്ങൾ മാലിന്യമില്ലാത്ത ചുറ്റുപാടുകൾ ഉണ്ടാകൂ… സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വമായി കാണൂ… എങ്കിൽ മരുന്നില്ലാത്ത ഇത്തരം കൊവിഡിനെ ലോകത്ത് നിന്നും നമുക്ക് എന്നന്നേക്കുമായി ഓടിക്കാം .. ലോകത്തിന് മുന്നിൽ ഈ മലയാളക്കരയെ ആരോഗ്യത്തിൻ്റെ പൊതു ചിഹ്നമാക്കി മാറ്റാം…”

കേരളത്തിന് വീട്ടു കൂട്ടായ്മയുടെ പുതിയ മുഖം നൽകിയ ‘നിറവ് ‘വേങ്ങേരിയുടെ പ്രോജക്ട് ഡയറക്ടർ ബാബു പറമ്പത്ത് കോഴിക്കോട് വേങ്ങേരി ഹരിതമേടയിൽ നിന്ന് ഈ കൊറോണ കാലത്തും മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ അന്വർത്ഥമാക്കുകയാണ്.

ലോക് ഡൗൺ ദിനങ്ങൾ ഓരോ പൗരനും സ്വന്തം കുടുംബത്തിലേയ്ക്ക് ഒതുങ്ങുകയും അതോടൊപ്പം വീട്ടിൽ നിന്നും പുതിയ കൂട്ടായ്മ കെട്ടിപ്പെടുക്കുകയും ചെയ്യുന്നതിന് വീട്ടുവളപ്പിൽ ഒരു പച്ചക്കറിത്തോട്ടം അനിവാര്യമാണന്ന് ബോധിപ്പിക്കുന്നതാണ് ഹരിതമേടയിലെ കാഴ്ചകൾ…

ഹരിത മേടയിലെ അടുക്കള തോട്ടത്തിൽ പ്രതീക്ഷയുടെ നാമ്പുകൾ വിടർത്തി നിത്യോപയോഗത്തിലെ വിളവുകൾ തലയുയർത്തി നിൽക്കുന്നു .. ചുവപ്പ്, പച്ച ചീരയും കറിവേപ്പിലയും പടവലവും മുരിങ്ങയും നെല്ലിക്കയും ഇഞ്ചി, മഞ്ഞൾ, കുമ്പളം, തക്കാളി അങ്ങിനെ.. ഒരുപാടെണ്ണം…

കൊറോണക്കാലത്ത് വീട്ടിലിരിക്കാൻ സർക്കാർ നിർദേശം. വീട്ടിലിരുന്നപ്പോൾ അടുക്കള തോട്ടത്തിൽ പണിയെടുത്തു.
വിളവ് കൂടി . എടുത്ത വിളവിൽ നിന്ന് വീട്ടിലെ ആവശ്യം കഴിഞ്ഞ് ബാക്കി അയൽപക്കക്കാർക്ക് കൊടുത്തു.
പിന്നെയും അധികം വന്ന വിളവ് നിറവിന്റെ ഔട്ട് ലറ്റ് ലേക്ക് വിൽപ്പനക്കും നൽകി.

കുടുംബം കാൺകെ മണ്ണിൽ പണിയെടുക്കൂ … കാർഷിക മേഖലയിലേയ്ക്ക് ഒരു കണ്ണ് കുട്ടികൾക്കും ഉണ്ടാവട്ടേ..
പണിയെടുക്കുന്നവനെ ഒരു കെവിഡിനും തോൽപ്പിക്കാൻ കഴിയില്ല മക്കളെ ….

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു