സന്നദ്ധ പ്രവര്‍ത്തനം ജനജാഗ്രതാ സമിതിയിലൂടെ മാത്രം: കളക്ടർ

അല്ലാത്തവരെ അറസ്റ്റ് ചെയ്യും

കാസർകോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലയില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതികളുടെ കീഴില്‍ മാത്രമായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. വാര്‍ഡ്തലത്തിലുള്ള ഇത്തരം സമിതികളുടെ കീഴിലല്ലാതെ സ്വന്തമായി സന്നദ്ധപ്രവര്‍ത്തനവുമായി ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഓരോ വാര്‍ഡിലും സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. അവര്‍ക്ക് മത-ജാതി-രാഷ്ട്രീയ സംഘടനകളുടെ നിറമുണ്ടാകാന്‍ പാടില്ല. ആവശ്യമുള്ള സന്നദ്ധപ്രവര്‍ത്തകരെ ജന ജാഗ്രതാ സമിതി തീരുമാനിക്കും. വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ബൈക്കുള്ളവരെയും ആവശ്യമായി വരും. ഇവര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്നും ലഭ്യമാക്കും. അനധികൃതമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു