സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കൊവിഡ് :14 ജില്ലകളിലായി 164 പേർ

കാസർകോട് അത്യന്തം ഗുരുതരം
81 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർകോട് അത്യന്തം ഗുരുതരമാണ്. കാസർകോട്ജി ല്ലയിൽ ഇന്ന് 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ആകെ 81 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച 39 പേരിൽ 34 പേർ കാസർകോട്, കണ്ണൂർ രണ്ട്, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാൾ വീതവുമാണ്. ഏത് സാഹചര്യവും നേരിടാൻ ജനങ്ങൾ ഒരുങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസർകോട് നിയന്ത്രണം ശക്തമാക്കണം.

പുതുതായി രോഗം സ്ഥിരീകരിച്ചവർ കൂടുതൽ സ്ഥലങ്ങൾ യാത്ര ചെയ്തു. നിരവധി പേരുമായി ബന്ധപ്പെട്ടു. ഇടുക്കിയിൽ രോഗബാധിതൻ പ്രമുഖരുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. കാസർകോട് ഡയാലിസ് രോഗികൾ ബുദ്ധിമുട്ടിലാണ്. ഇത് അടിയന്തിരമായി കാണേണ്ടതുണ്ട്.

കണ്ണൂർ മെഡിക്കൽ കോളേജ് കൊവിഡ് ചികിത്സാ ആശുപത്രിയാക്കി മാറ്റും. കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കും. രോഗ പ്രതിരോധത്തിനുള്ള എല്ലാ മാർഗം തേടും. ക്യൂബയിൽ നിന്നും മരുന്ന് എത്തിക്കുന്നത് ശ്രമിക്കും. ഇതിന് അനുമതി ലഭിക്കേണ്ടതുണ്ട്.

പൊലീസ് നടപടി തുടരണം. പരാതി ഉണ്ടാകാം. ആരെയും ബുദ്ധിമുട്ടിക്കാനല്ല ഈ നിയന്ത്രണം. സത്യവാങ്ങ്മൂലം പൊലീസ് പരിശോധിക്കണം. ശരിയായ താണങ്കിൽ പറഞ്ഞഅയക്കണം. കബളിപ്പിച്ചാൽ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു