വീട്ടിൽ സൂക്ഷിച്ച മദ്യം പിടികൂടി

താനൂർ: ചിറക്കൽ പൊന്നൂക്കിൽ അനധികൃതമായി സൂക്ഷിച്ച 38. 5 ലിറ്റർ മദ്യം താനൂർ എസ്.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. വലിയവീട്ടിൽ പറമ്പിൽ നിന്നുമാണ് മദ്യം പിടിച്ചെടുത്തത്. മദ്യവില്പന നടക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞ് വില്പന നടക്കുന്ന വയലിൽ എല്ലാം പോലീസ് തിരഞ്ഞെങ്കിലും വിൽപ്പനക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പോലീസ് വീട് റെയ്ഡ് ചെയ്യുകയായിരുന്നു. പോലീസ് വരുന്നത് കണ്ടു ഉടമ ഓടി രക്ഷപ്പെട്ടു. പോലീസ് പരിശോധിച്ചതിൽ വീടിനകത്തുനിന്നും വീടിനു അടുത്ത് പറമ്പിൽ ഓലകൊണ്ട് മറച്ചു മണ്ണിനടിയിൽ ശവക്കല്ലറ പോലെ പ്രത്യേക അറ ഉണ്ടാക്കി സൂക്ഷിച്ച നിലയിൽ മദ്യം കാണപ്പെടുകയായിരുന്നു..

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു